ഫഹദിന്റെ കല്യാണം കഴിഞ്ഞാല്‍ പുതിയ ചിത്രം: ഫാസില്‍

By Lakshmi

ഫഹദ് ഫാസിലിന്റെ വിവാഹശേഷം പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്ന് സംവിധായകന്‍ ഫാസില്‍. ഫഹദാകുമോ ചിത്രത്തിലെ നായകന്‍ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കഥ പൂര്‍ത്തിയായശേഷം ഫഹദ് ചേരുന്ന വേഷമാണെങ്കില്‍ ഫഹദ് തന്നെ അഭിനയിക്കുമെന്നും ഫാസില്‍ വ്യക്തമാക്കി.
പഴവങ്ങാടിയില്‍ നടന്ന സംവാദത്തിലാണ് ഫാസില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംവാദത്തില്‍ സംസാരിക്കുന്നതിനിടെ ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ പോസിറ്റീവ് ചിന്തകള്‍ കൈമാറുന്നില്ലെന്നും സ്ത്രീപീഡനം, മദ്യപാം, തിന്മകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് ന്യൂജനറേഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യുന്നതെന്നും ഫാസില്‍ പറഞ്ഞു.

fazil

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍ സംവിധായകനായിരുന്നു ഫാസില്‍. എന്നാല്‍ ഏറ്റവും ഒടുവിലായി അദ്ദേഹം ചെയ്ത ചിത്രങ്ങള്‍ പലരും ശരാശരിയില്‍ താഴെ നില്‍ക്കുന്നതായിരുന്നു. 2000ത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ മുതലിങ്ങോട്ട് ഒടുക്കം ലിവിങ് ടുഗതര്‍ എന്ന ചിത്രം വരെയുള്ളവയില്‍ ഫാസില്‍ ടച്ച് ഫീല്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്തായാലും 2014ല്‍ ഫാസില്‍ ഒരുക്കുന്ന ചിത്രം മലയാളികള്‍ക്ക് കൂടുതല്‍ മികച്ച ഒരു ചലച്ചിത്രാനുഭവമാകുമെന്ന് പ്രതീക്ഷിയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X