»   » ഞാനെഴുതിയ കഥയും സിനിമയാവുന്നു, ഇവന്‍ എന്നേം കൊണ്ടേ പോകൂന്ന് അജുവും, 'ലവകുശ'നുമായി നീരജ്

ഞാനെഴുതിയ കഥയും സിനിമയാവുന്നു, ഇവന്‍ എന്നേം കൊണ്ടേ പോകൂന്ന് അജുവും, 'ലവകുശ'നുമായി നീരജ്

By: Nihara
Subscribe to Filmibeat Malayalam

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള സിനിമ ഏറ്റെടുത്തതാണ് നീരജ് മാധവനെ. 2013 ല്‍ ബഡ്ഡിയിലൂടെ അഭ്രപാളിയിലേക്ക് എത്തിയ കൊട്ടുപയ്യനെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തുടക്കത്തില്‍ കോമഡി റോളുകളാണെങ്കിലും പിന്നീട് സീരിയസ് കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് നീരജ് തെളിയിച്ചു.

ദൃശ്യം, 1983, സപ്തമശ്രീ തസ്‌ക്കര, വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ഊഴം തുടങ്ങി നിരവധി സിനിമകളില്‍ നീരജ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള , പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന, ചിത്രത്തിന്റെ കഥാഗതിയെത്തന്നെ നിയന്ത്രിക്കുന്ന റോളില്‍ വരെ നീരജ് തിളങ്ങിയിട്ടുണ്ട്. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് നീരജ് മാധവ്.

അഭിനയം മാത്രമല്ല തലയ്ക്കകത്ത് കഥയും ഉണ്ട്

മുന്‍പ് ചെയ്തതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ എഴുത്തിലും ഒരു കൈ നോക്കാനായി ഇറങ്ങിയിരിക്കുകയാണ് നീരജ്. നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്ററും താരം പോസ്റ്റ് ചെയതിട്ടുണ്ട്.

ഞാനെഴുതിയ കഥയും സിനിമയാവാന്‍ പോവുന്നു

സിനിമയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ഒരു സിനിമ ഉണ്ടാക്കുന്നത് എത്ര ശ്രമകരമായ കാര്യമാണെന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മനസ്സിലാകുന്നത്.

മനസ്സിലെ ആശയങ്ങള്‍ തിരക്കഥയായി മാറുമ്പോള്‍

മനസ്സില്‍ കുത്തിക്കുറിച്ചിട്ട ചില ആശയങ്ങള്‍ തിരക്കഥയായി രൂപം പ്രാപിച്ച് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നുവെന്നാണ് നീരജ് അറിയിച്ചിട്ടുള്ളത്.

ഇവന്‍ എന്നേം കൊണ്ടേ പോകൂ

2017 ലെ ആദ്യ സിനിമ ലവകുശനില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് അജു വര്‍ഗീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടക്കം തന്നെ നൈറ്റ് ഷൂട്ടും ഡാന്‍സും ഇവന്‍ എന്നേം കൊണ്ടേ പോകൂയെന്നാണ് അജു പറയുന്നത്.

English summary
Neeraj Madhav's story become film titled as Lavakusha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam