»   » ജോമോനൊപ്പം ഇന്നച്ചനും, ഇത്തിരി വൈകിയാലും ഞങ്ങള്‍ ഇന്ന് ഇറങ്ങുകയാണെന്ന് ഇന്നസെന്റ്

ജോമോനൊപ്പം ഇന്നച്ചനും, ഇത്തിരി വൈകിയാലും ഞങ്ങള്‍ ഇന്ന് ഇറങ്ങുകയാണെന്ന് ഇന്നസെന്റ്

By: Nihara
Subscribe to Filmibeat Malayalam

ഏറെനാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഒരു മലയാള സിനിമ റിലീസ് ചെയ്യുകയാണ്. തിയേറ്ററുകളെ ഉത്സവലഹരിയിലാക്കുന്നതിനായി ക്രിസ്മസ് റിലീസ് അറിയിച്ച ചിത്രത്തിന്റെ റിലീസ് തിയേറ്റര്‍ പ്രതിസന്ധി കാരണമാണ് നീണ്ടുപോയത്. കുറച്ച് കാത്തിരുന്നെങ്കിലും ഇനിയങ്ങോട്ട് തിയേറ്ററുകള്‍ ഇറക്കി മറിക്കാനായി അവര്‍ ഒരുമിച്ച് എത്തും.

കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടും യുവതലമുറയുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്നത് ചിത്രമായ ജോമോന്റെ സുവിശേഷത്തില്‍ പല പ്രമുഖരും വേഷമിടുന്നുണ്ട്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഇന്നസെന്റും മുകേഷും സത്യന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ്. എംഎല്‍എയും എംപിയുമൊക്കെയാണെങ്കിലും സിനിമയാണ് തങ്ങളുടെ ജോലി മേഖല എന്ന ഉത്തമ ബോധ്യം ഉള്ളതിനാല്‍ ഇടയ്ക്കിടയ്ക്ക് അഭിനയിക്കാന്‍ ഇരുവരും കൃത്യമായി എത്തുന്നുണ്ട്.

സത്യന്‍ സിനിമകളിലെ സ്ഥിര സാന്നിധ്യം

സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിരം ചേരുവയാണ് ഇന്നസെന്റും മുകേഷും. കൃത്യമായ ഇടവേളകളില്‍ തന്നെ തേടിയെടുത്തുന്ന സത്യന്റെ കോളിനായി കാത്തിരിക്കുന്ന അനുഭവങ്ങളെക്കുറിച്ച് ഇന്നസെന്റ് മുന്‍പ് വിവരിച്ചിട്ടുണ്ട്. വെറുതേയിരുന്ന് മടുക്കുമ്പോള്‍ സിനിമ ചെയ്യുന്നില്ലേ സത്യാ എന്നും ചോദിച്ച് താനങ്ങോട്ടേക്കും വിളിക്കാറുണ്ടെന്നും എംപി പറഞ്ഞിരുന്നു. ജോമോന്റെ സുവിശേഷങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്.

ജോമോന്റെ അപ്പയായി മുകേഷ്

രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാറില്ല മുകേഷ്. സിനിമക്കാരനാണെന്ന മേല്‍വിലാസത്തിലാണ് മത്സരിക്കാന്‍ ഇറങ്ങിയത്. ചിത്രത്തിലെ വേഷത്തെക്കുറിച്ച് വളരെ മുന്‍പേ മുകേഷിനോട് സത്യന്‍ അന്തിക്കാട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായി രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ സംവിധായകന് ചെറിയൊരു സംശയമുണ്ടായിരുന്നു മുകേഷിന്റെ ഡേറ്റിനെക്കുറിച്ച്. എന്നാല്‍ വളരെയധികം ഉത്സാഹത്തോടെയാണ് മുകേഷ് ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.

ജോമോനും കുടുംബവും ഇനി പ്രേക്ഷകര്‍ക്ക് സ്വന്തം

ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ചിത്രവുമായാണ് ഇത്തവണ സത്യനും സംഘവും എത്തുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന കുടുംബചിത്രമാണിത്.

ജോമോനായി ഡിക്യു

ടൈറ്റില്‍ കഥാപാത്രമായ ജോമോനെ ചുറ്റുപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ജോമോനായി വേഷമിടുന്നത് യുവതലമുറയുടെ സ്വന്തം താരമായ ദുല്‍ഖര്‍ സല്‍മാനാണ്.

English summary
Innocent's facebook post about Jomonte Suvishengal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam