അഡ്വക്കറ്റ് ലൂയിസ് പോത്തനും ഇന്‍സ്‌പെക്ടര്‍ ബിജുവും പിന്നെ മഹേഷിന്റെ പ്രതികാരവും

By Aswini

ഒരു പൊലീസ് കഥയും ഒരു വക്കിലിന്റെ കഥയും. അങ്ങനെ രണ്ട് ചിത്രങ്ങള്‍ ഈ വ്യാഴം- വെള്ളി ദിവസങ്ങളിലായി തിയേറ്ററിലെത്തുകയാണ്. നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവും മമ്മൂട്ടി നായകനാകുന്ന പുതിയ നിയമവും. ഒപ്പം ഫഹദ് ഫാസില്‍ നായകനാകുന്ന മഹേഷിന്റെ പ്രതികാരവും.

ഫെബ്രുവരി 4, വ്യാഴാഴ്ചയാണ് നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു തിയേറ്ററിലെത്തുന്നത്. ഫെബ്രുവരി 5 ന് മമ്മൂട്ടിയുടെ പുതിയ നിയമവും ഫഹദിന്റെ മഹേഷിന്റെ പ്രതികാരവും എത്തുന്നു. ഫെബ്രുവരി റിലീസിലൂടെ... തുടര്‍ന്ന് വായിക്കൂ...

നിവിന്റെ ആക്ഷന്‍ ഹീറോ

അഡ്വക്കറ്റ് ലൂയിസ് പോത്തനും ഇന്‍സ്‌പെക്ടര്‍ ബിജുവും പിന്നെ മഹേഷിന്റെ പ്രതികാരവും

നിവിന്‍ പോളി ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ബിജു പൗലോസ് എന്ന പൊലീസുകാരന്റെ കഥയാണ് ചിത്രം. 1983 എന്ന ചിത്രത്തിന് ശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്നതാണ് ഏറ്റവും വലിയ പ്രതീക്ഷ. നിവിന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രത്തിലൂടെ അനു ഇമ്മാനുവല്‍ നായികയായി അരങ്ങേറുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജെറി അമല്‍ ദേവ് സംഗീത രംഗത്തേക്ക് തിരിച്ചെത്തുന്നു. അങ്ങനെ ബിജുവില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഏറെയാണ്.

 പുതിയ നിയമം

അഡ്വക്കറ്റ് ലൂയിസ് പോത്തനും ഇന്‍സ്‌പെക്ടര്‍ ബിജുവും പിന്നെ മഹേഷിന്റെ പ്രതികാരവും

അഡ്വക്കറ്റ് ലൂയിസ് പോത്തനായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ ഭാര്യ വാസുകിയായി നയന്‍താരയാണ് വേഷമിടുന്നത്. ഇന്റര്‍കാസ്റ്റ് മാര്യേജും, കുറച്ച് നിയമ വശങ്ങളുമാണ് സിനിമയുടെ പ്രമേയം. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു അഭിഭാഷകനായ മമ്മൂട്ടി, സിനിമയില്‍ വക്കീല്‍ വേഷമിട്ടപ്പോഴൊക്കെ ഹിറ്റായിരുന്നു. എകെ സാജന്‍ ഈ കഥയുമായി സമീപിച്ചപ്പോള്‍ നയന്‍താരയും മമ്മൂട്ടിയും ചെയ്യാനിരുന്ന സിനിമകള്‍ എല്ലാം മാറ്റിവച്ചാണ് ഈ സിനിമ ഓകെ പറഞ്ഞത്. അത്രയും വലുതെന്തോ ഈ ചിത്രത്തിലുണ്ട് എന്നത് തന്നെയാണ് പ്രതീക്ഷ

മഹേഷിന്റെ പ്രതികാരം

അഡ്വക്കറ്റ് ലൂയിസ് പോത്തനും ഇന്‍സ്‌പെക്ടര്‍ ബിജുവും പിന്നെ മഹേഷിന്റെ പ്രതികാരവും

നവാഗതനായ സംവിധായകന്‍ ദിലീഷ് പോത്തന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന മഹേഷിന്റെ പ്രതികാകവും ഈ ഫെബ്രുവരി 5 നാണ് തിയേറ്ററുകളിലെത്തുന്നത്. ഫഹദ് ഫാസില്‍ ഒരു ഫോട്ടോഗ്രാഫറായെത്തുന്ന ചിത്രത്തില്‍ അനുശ്രീ, സൗഭിന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

ആകാശ വാണി

അഡ്വക്കറ്റ് ലൂയിസ് പോത്തനും ഇന്‍സ്‌പെക്ടര്‍ ബിജുവും പിന്നെ മഹേഷിന്റെ പ്രതികാരവും

ആകാശിന്റെയും വാണിയുടെയും ദാമ്പത്യ ജീവിതമാണ് ആകാശവാണി എന്ന ചിത്രം. കാവ്യ മാധവനും വിജയ് ബാബുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഫെബ്രുവരി 12 നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X