ലാലേട്ടനില്‍ നിന്നും ഉപഹാരം വാങ്ങിയ സന്തോഷത്തില്‍ ജയസൂര്യ

By Lakshmi

സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമാണ് അഭിനയജീവിതത്തില്‍ തന്റെ മാതൃകകളെന്ന് നടന്‍ ജയസൂര്യ നേരത്തേ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. അഭിനയജീവിതത്തില്‍ ജയസൂര്യ എന്നും വൈവിധ്യങ്ങള്‍ തേടുന്ന താരവുമാണ്. അടുത്തിടെ പ്രിയതാരം മോഹന്‍ലാലില്‍ നിന്നും ഒരു ഉപഹാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജയസൂര്യയിപ്പോള്‍.

2013ല്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായി എത്തിയ ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിനിടെയാണ് ലാലേട്ടന്റെ കയ്യില്‍ നിന്നും ഉപഹാരം വാങ്ങാനുള്ള ഭാഗ്യം ജയസൂര്യയ്ക്ക് ലഭിച്ചത്.

Mohanlal and Jayasurya

ഈ ചടങ്ങിനൊപ്പം മോഹന്‍ലാലിന്റെ പെരുച്ചാഴിയെന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രാകശനവും നടന്നിരുന്നു. അങ്ങനെയാണ് ജയസൂര്യക്ക് ഉപഹാരം നല്‍കാനായി മോഹന്‍ലാല്‍തന്നെ വേദിയിലെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്റെ ഇരുന്നൂറ്റി അമ്പതാം ദിനാഘോഷത്തിന്റെ സമയത്ത് പല ആരാധകരില്‍ ഒരാളായി ആ ചടങ്ങിയ പോയകാര്യമാണ് തനിയ്ക്കീ വേളയില്‍ ഓര്‍മ്മവരുന്നതെന്ന് ജയസൂര്യ പറഞ്ഞു.

ഇപ്പോള്‍ എനിയ്ക്ക് അദ്ദേഹത്തില്‍ നിന്നും ഒരു ഉപഹാസം സ്വീകരിക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. ആ സന്തോഷത്തെ പ്രകടിപ്പിക്കാന്‍ എനിയ്ക്ക് വാക്കുകളില്ല. സന്തോഷം എന്റെ മനസ്സില്‍ തിരതല്ലുകയാണ്- ജയസൂര്യ പറഞ്ഞു.

ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു ചിത്രമായിരുന്നു. ചിത്രത്തിലെ ജയസൂര്യയുടെ ലുക്കും അഭിനയവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X