»   » അച്ചടക്ക ലംഘനം: നിവിനും ഫഹദിനുമെതിരെ പരാതി

അച്ചടക്ക ലംഘനം: നിവിനും ഫഹദിനുമെതിരെ പരാതി

By Aswathi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഴിഞ്ഞ ദിവസം ചേര്‍ന്ന ഫെഫ്ക സംവിധായക യൂണിയന്‍ യോഗത്തില്‍ പുതുമുഖ താരങ്ങളുടെ അച്ചടക്ക ലംഘനത്തിനെതിരെ കടുത്ത വിമര്‍ശനം. നിവിന്‍ പോളിയും ഫഹദ് ഫാസിലുമാണ് ഇരകള്‍. ഷൂട്ടിങ് സെറ്റില്‍ കൃത്യമായി എത്തുന്നില്ലെന്നും സാങ്കേതിക പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നുമാണ് കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തില്‍ താരങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന പരാതി

  യൂണിയന്‍ പ്രസിഡന്റ കമലിന്റെ അദ്ധ്യക്ഷതയില്‍ 160 സംവിധായകര്‍ പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. പുതുമുഖ താരങ്ങള്‍ കടുത്ത അച്ചടക്ക ലംഘനമാണ് കാട്ടുന്നത്. അതില്‍ തന്നെ ഫഹദ് ഫാസിലും നിവിന്‍ പോളിയും ഷൂട്ടിങ് സെറ്റില്‍ കൃത്യ സമയത്ത് എത്തുന്നില്ലെന്ന് മാത്രമല്ല സാങ്കേതിക പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്നു. ഇത് സംബന്ധിച്ച് താര സംഘടനയായ അമ്മയില്‍ പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചു.

  Nivin Pauly and Fahad Fazil

  സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കവെ ചലച്ചിത്ര പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ പരമാര്‍ശം നടത്തിയതിന് സംവിധായകന്‍ രഞ്ജിത്തിനോടും ഫെഫ്ക വിശദീകരണം തേടി. മാധ്യമങ്ങളിലൂടെ രഞ്ജിത്ത് ചലച്ചിത്ര താരങ്ങളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അമ്മയും ഫെഫ്ക സെക്രട്ടറിയും നല്‍കിയ പരാതിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം.

  സിനിമാ പ്രവര്‍ത്തകരില്‍ ചിലരുടെ പെരുമാറ്റങ്ങള്‍ എല്ലാ താരങ്ങള്‍ക്കും നാണക്കേടുണ്ടാക്കുന്ന തരത്തിലാണെന്നും ഇത്തരം കാര്യങ്ങളില്‍ താരങ്ങള്‍ കുറച്ചുകൂടെ പക്വത കാട്ടണമെന്നും വിമര്‍ശനം ഉയര്‍ന്നുവന്നു. സിനിമയില്‍ ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശം അപ്രയോഗികമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു. സഹ സംവിധായകര്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ടോ എന്ന കാര്യം സംവിധായകര്‍ ഉറപ്പുവരുത്തണമെന്നും ആവശ്യമുയര്‍ന്നു.

  English summary
  FEFKA said that both the stars - Fahad Fazil as well as Nivin Pauly are not timely enough to reach their locations. They do not bother to keep time and keeps waiting the crew. This indeed have made a huge loss to the producers.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more