twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യാജ കാസ്റ്റിങ്ങിനെതിരെ ബോധവല്‍ക്കരണവുമായി ഫെഫ്ക! ഭാഗമായി മോഹന്‍ലാലും അന്ന ബെനും

    By Prashant V R
    |

    സിനിമയില്‍ അവസരങ്ങള്‍ ചോദിച്ച് നടക്കുന്ന യുവാക്കള്‍ ധാരാളമാണ്. ഒരു ചിത്രത്തിലെങ്കിലും മുഖം കാണിക്കാനുളള ആഗ്രഹം മനസില്‍ വെച്ചാണ് പലരും രംഗത്തിറങ്ങാറുളളത്. ഇതില്‍ ചിലര്‍ വ്യാജകാസ്റ്റിംഗ് നടത്തുവര്‍ക്കിടയിലും ചെന്നുപെടാറുണ്ട്. ഇന്നത്തെ കാലത്ത് സിനിമാ കാസ്റ്റിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ധാരാളമാണ്. ഇന്‍ഡസ്ട്രിയെക്കുറിച്ച് അധികം അറിയാത്ത ആളുകളാണ് ഇത്തരം തട്ടിപ്പുകളില്‍ ചെന്നുപെടുന്നത്.

    annaben

    അടുത്തിടെ ഇത്തരത്തിലുളള നിരവധി സംഭവ വികാസങ്ങള്‍ കേരളത്തില്‍ നടന്നിരുന്നു. വ്യാജ കാസ്റ്റിംഗിനെതിരെ നിലപാട് വ്യക്തമാക്കി സിനിമാ സംഘടന ഫെഫ്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങളെ നേരിടാന്‍ ശക്തമായ നടപടികള്‍ എടുക്കുമെന്നാണ് ഫെഫ്ക അറിയിച്ചിരുന്നത്.

    ടിക് ടോക് നിരോധനത്തെ എങ്ങനെ അതിജീവിക്കാം| ലക്ഷ്മി മേനോന്റെ വീഡിയോടിക് ടോക് നിരോധനത്തെ എങ്ങനെ അതിജീവിക്കാം| ലക്ഷ്മി മേനോന്റെ വീഡിയോ

    പിന്നാലെ ഇതിന്റെ ഭാഗമായി ഒരു ബോധവല്‍ക്കരണ വീഡിയോയും പങ്കുവെച്ചിരുന്നു സംഘടന. നടി അന്ന ബെന്നാണ് ഫെഫ്കയുടെ പുതിയ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ആക്ട് സ്മാര്‍ട്ട് എന്ന ഹാഷ്ടാഗോടു കൂടിയാണ് വ്യാജ കാസ്റ്റിംങ്ങിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

    ഞങ്ങള്‍ക്കതില്‍ വലിയ തരത്തിലുളള സാമ്യം തോന്നി! സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് ജിനു എബ്രഹാംഞങ്ങള്‍ക്കതില്‍ വലിയ തരത്തിലുളള സാമ്യം തോന്നി! സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് ജിനു എബ്രഹാം

    നടന്‍ മോഹന്‍ലാലാണ് വീഡിയോയില്‍ വോയിസ് ഓവര്‍ നല്‍കിയിരിക്കുന്നത്. കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഫെഫ്കയുമായി ബന്ധപ്പെടാം എന്നും വീഡിയോയില്‍ പറയുന്നുണ്ട്. കൂടാതെ പരാതികള്‍ പറയാനുളള നമ്പറും വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുണ്ട്.

    വേദുവിന്‌റെ പുതിയ വിശേഷം പങ്കുവെച്ച് പ്രിയാ മോഹന്‍! നിഹാലിന്റെ കമന്റ് വൈറല്‍വേദുവിന്‌റെ പുതിയ വിശേഷം പങ്കുവെച്ച് പ്രിയാ മോഹന്‍! നിഹാലിന്റെ കമന്റ് വൈറല്‍

    നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകരെല്ലാം തങ്ങളുടെ പേജുകളിലൂടെ വീഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഫെഫ്കയുടെ യൂടുബ് ചാനലിലാണ് വ്യാജ കാസ്റ്റിംഗ് ബോധവല്‍ക്കരണ വീഡിയോ വന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ബോധവല്‍ക്കരണ വീഡിയോയ്ക്ക് ലഭിക്കുന്നത്.

    സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളിലൊക്കെയും തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടുളള സംഘടനയാണ് ഫെഫ്ക. അടുത്തിടെ നീരജ് മാധവ് വിഷയത്തിലും തങ്ങളുടെ പ്രതികരണം ഫെഫ്ക അറിയിച്ചിരുന്നു. മുന്‍പ് ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണന്‍ പ്രശ്‌നമെല്ലാം ഫെഫ്ക ഇടപെട്ടാണ് പരിഹരിച്ചിരുന്നത്.

    വീഡിയോ

    ഗ്ലാമറസ് മേക്കോവറില്‍ നിഖില വിമല്‍! നാടന്‍ ലുക്ക് ഉപേക്ഷിച്ച് നടി! കമന്റുകളുമായി ആരാധകര്‍ഗ്ലാമറസ് മേക്കോവറില്‍ നിഖില വിമല്‍! നാടന്‍ ലുക്ക് ഉപേക്ഷിച്ച് നടി! കമന്റുകളുമായി ആരാധകര്‍

    Read more about: anna ben
    English summary
    fefka released awarness video of fake casting in cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X