രാജി വെച്ചവര്‍ സിനിമയെടുത്താല്‍ സഹകരണമില്ല
കൊച്ചി: മാക്ട ഫെഡറേഷനില്‍ നിന്നും പുറത്തു പോയവര്‍ സിനിമയെടുത്താല്‍ സഹകരിയ്‌ക്കില്ലെന്ന് ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രതിനിധികള്‍ പ്രഖ്യാപിച്ചു.
നടന്‍ ദീലിപിനെതിരെ ഉപരോധമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് ഏത് സിനിമയില്‍ വേണമെങ്കിലും അഭിനയിക്കാമെന്നും അവര്‍ പറഞ്ഞു.
രാജി വെച്ചു പുറത്തു പോയവര്‍ക്ക് സിനിമ നിര്‍മ്മിയ്‌ക്കാന്‍ തൊഴിലാളികളെ കിട്ടില്ല. അതു കൊണ്ട് അവരെ സിനിമ നിര്‍മിയ്‌ക്കുന്നതില്‍ നിന്നും തടയേണ്ട കാര്യമില്ല.
ഐഫക്കും ഫെഫ്‌സിയും വിനയന്‍ നേതൃത്വം നല്‌കുന്ന മാക്ടയ്‌ക്കു പിന്തുണ പ്രഖ്യാപിച്ചതോടെ മലയാള സിനിമയിലെ പ്രതിസന്ധി പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
സിനിമ എന്ന കപ്പലിന്റെ കപ്പിത്താന്‍മാര്‍ നിര്‍മാതാക്കളാണെങ്കില്‍ അതിനെ താങ്ങി നിര്‍ത്തുന്ന സമുദ്രമാണ് ഈ രംഗത്തെ തൊഴിലാളികളെന്ന് ഫെഫ്‌സി പ്രസിഡന്റ് വിജയന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()


Click it and Unblock the Notifications