twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയനെതിരെ ഫെഫ്സി

    By Staff
    |

    ചെന്നൈ: മാക്ട മുന്‍ ജനറല്‍ സെക്രട്ടറി വിനയന്‍, ആലപ്പി അഷറഫ്‌, ബൈജു കൊട്ടാരക്കര, ബിജു വട്ടപ്പാറ എന്നിവരെ ബഹിഷ്‌ക്കരിയ്‌ക്കാന്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഏകോപന സമിതിയായ ഫെഫ്‌സിയുടെ യോഗം തീരുമാനിച്ചു.

    ഇവരുടെ സിനിമകളുമായി സഹകരിയ്‌ക്കേണ്ടന്ന്‌ നിലപാടാണ്‌ എക്‌സിക്യൂട്ടീവ്‌ യോഗത്തിലുണ്ടായിരിക്കുന്നത്‌. ഇത്‌ സംബന്ധിച്ചുള്ള പ്രഖ്യാപനം പിന്നീടുണ്ടാകും.

    മാക്ടയിലുണ്ടായ ചേരിതിരിവിനെ തുടര്‍ന്ന്‌ വിനയന്‍ പക്ഷത്തിന്റെ നിര്‍ദേശാനുസരണമാണ്‌ ഫെഫ്‌സി പ്രശ്‌നത്തില്‍ ഇടപെട്ടത്‌. ഫെഫ്‌സിയുടെ നേതൃത്വത്തില്‍ മാക്ട ഭരണസമിതി പിരിച്ചു വിടുകയും അഡ്‌ഹോക്‌ കമ്മിറ്റി രൂപീകരിയ്‌ക്കുകയും ചെയ്‌തിരുന്നു.

    എന്നാല്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിന്‌ തൊട്ടു മുമ്പ്‌ വവിവിധ കോടതികളില്‍ നിന്ന്‌ വിനയന്‍ പക്ഷം സ്‌റ്റേ വാങ്ങി. ഇത്തരത്തില്‍ അച്ചടക്ക ലംഘനം നടത്തിയതിനാണ്‌ ഫെഫ്‌സി നടപടിയെടുത്തിരിയ്‌ക്കുന്നത്‌. ഐഫക്‌ ദേശീയ എക്‌സിക്യൂട്ടീവും പ്രശ്‌നം ചര്‍ച്ച ചെയ്‌തു.

    അതെ സമയം തങ്ങളോട്‌ വിശദീകരണം പോലും ചോദിയ്‌ക്കാതെ നടപടിയെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന്‌ ബൈജു കൊട്ടാരക്കര പറഞ്ഞു. കോടതിയില്‍ പോയതു കൊണ്ടാണ്‌ മൂന്നു പേര്‍ക്കെതിരെയും നടപടിയെടുത്തത്‌. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യത്തിന്‌ കേസ്‌ കൊടുക്കുമെന്നും ബൈജു പറഞ്ഞു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍



















    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X