twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടിമാര്‍ക്കും സംഘടന

    By Staff
    |

    നടി പത്മപ്രിയയെ സംവിധായകന്‍ സ്വാമി തല്ലിയതും വികാരവിവശയായി പത്മപ്രിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതും നടിമാര്‍ക്ക് അടുത്തൊന്നും മറയ്ക്കാനാവുന്ന സംഭവമല്ല. സ്വാമിയെ ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനകള്‍ കൂട്ടായി തീരുമാനമെടുത്തെങ്കിലും ഇത്തരം ദുരനുഭവങ്ങള്‍ ഇനിയും ഏത് നടിക്കുമുണ്ടാവാമെന്നും അത് ചെറുക്കുക തന്നെ വേണമെന്നുമുള്ള തോന്നല്‍ നടിമാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

    സിനിമാലോകത്ത് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുണ്ട്. താരങ്ങള്‍ക്ക് സംഘടനയുണ്ട്. ലൈറ്റ് ബോയ്സും കാന്റീന്‍ ജീവനക്കാരുമുള്‍പ്പെടെയുള്ള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് സംഘടനയുണ്ട്. എന്നാല്‍ ലിംഗാടിസ്ഥാനത്തില്‍ ഇതുവരെ സിനിമയില്‍ സംഘടന പിറന്നിട്ടില്ല. പത്മപ്രിയയെ സംവിധായകന്‍ പരസ്യമായി കരണത്തടിച്ച സംഭവത്തോടെ അത്തരമൊരു നീക്കത്തിനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ നായികാനടിമാര്‍.

    താരങ്ങള്‍ക്കായി സംഘടനകളുണ്ടെങ്കിലും തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേത സംഘടന രൂപീകരിച്ചേ തീരൂവെന്നാണ് നടിമാരുടെ അഭിപ്രായം. പത്മപ്രിയയുടെ കരണത്തടിച്ച സംവിധായകന്‍ സ്വാമിക്ക് ഒരു വര്‍ഷത്തെ വിലക്ക് കല്പിച്ചത് മതിയായ ശിക്ഷയല്ലെന്നും പല സംവിധായകരും വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് സിനിമ ചെയ്യുന്നതെന്നിരിക്കെ ഇത് സ്വാമിയെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞതു അഞ്ച് വര്‍ഷമെങ്കിലും സ്വാമിയെ വിലയ്ക്കണമായിരുന്നു. ഒരു നടിയെ പരസ്യമായി മര്‍ദ്ദിച്ചിട്ടും ഒരു സംവിധായകന് തക്കതായ ശിക്ഷ ലഭിക്കാതെ പോകുന്നത് നടിമാരുടെ പ്രശ്നങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ പോകുന്നതു കൊണ്ടാണന്നും അവര്‍ പറയുന്നു.

    അതുകൊണ്ട് ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനും നടിമാര്‍ക്ക് ഒറ്റക്കെട്ടായി നിലകൊള്ളാനും ഒരു സംഘടന കൂടിയേ തീരൂവെന്ന നിലപാടുമായാണ് തെന്നിന്ത്യയിലെ ചില നായികാനടിമാര്‍ സംഘടന രൂപീകരിക്കാന്‍ നീക്കം നടത്തുന്നത്.

    അടുത്ത പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X