സംഘടനക്കു മുന്നിലാരൊക്കെ?
സുഹാസിനി, കുശ് ഭു, രോഹിണി എന്നീ സീനിയര്‍ നടിമാരുടെ മുന്‍കൈയോടെയാണ് സംഘടനാരൂപീകരണ നീക്കം നടത്തുന്നത്. ഇവരോടൊപ്പം പത്മപ്രിയ, അസിന്‍, ശ്രേയ, നയന്‍താര, ഗോപിക തുടങ്ങിയ മുന്‍നിര നടിമാരും ഈ നീക്കത്തില്‍ സജീവമാണ്.
ഈ നീക്കത്തോട് മറ്റ് സംഘടനകളുടെ പ്രതികരണമെന്താണെന്ന് അറിവായിട്ടില്ല. അമ്മയും നടികര്‍ സംഘവും പോലുള്ള സംഘടനകള്‍ക്ക് നടിമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന പരാതി ആ സംഘടനകള്‍ സഹിഷ്ണുതയോടെ കാണുമോ? സ്വാമിയെ പോലൊരു 'വില്ലന്' തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനായില്ലെന്ന നടിമാരുടെ ആരോപണത്തില്‍ നിന്ന് നടികര്‍ സംഘത്തിന് ഒഴിഞ്ഞുമാറാനാവില്ലല്ലോ.
എന്തെങ്കിലും പ്രശ്നങ്ങളെ ചൊല്ലി ചലച്ചിത്ര സംഘടനകള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുമ്പോള്‍ പരസ്പരം ബഹിഷ്കരണ ഭീഷണി മുഴക്കുന്നത് പതിവാണ്. നടിമാര്‍ക്കായി ഒരു സംഘടന പിറക്കുമ്പോള്‍ സ്വാമിയെ പോലുള്ളവരുടെ സിനിമകളില്‍ അഭിനയിക്കാതെ നടിമാര്‍ അവരെ ബഹിഷ്കരിക്കുന്നതിലേക്ക് കാര്യങ്ങളെത്തുമോ?
മുന്‍ പേജ്-


Click it and Unblock the Notifications