»   » ദിലീപിന്റെ തിയേറ്റര്‍ സംഘടനയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും, വീഡിയോ കാണൂ !

ദിലീപിന്റെ തിയേറ്റര്‍ സംഘടനയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും, വീഡിയോ കാണൂ !

By: Nihara
Subscribe to Filmibeat Malayalam

മാസങ്ങള്‍ നീണ്ടു നിന്ന തിയേറ്റര്‍ പ്രതിസന്ധിക്കൊടുവില്‍ മലയാള സിനിമയ്ക്ക് രക്ഷകനായെത്തിയത് ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയായിരുന്നു. തിയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് മലയാള സിനിമ പുറത്തിറങ്ങാതിരുന്ന സംഭവത്തിന് ശേഷമാണ് പുതിയ സംഘടനയുമായി ദിലീപ് രംഗത്തെത്തിയത്. റിലീസുകളൊന്നുമില്ലാത്ത ക്രിസ്മസായിരുന്നു കഴിഞ്ഞു പോയത്. അനിശ്ചിതത്വത്തിനൊടുവില്‍ രക്ഷകനായെത്തിയത് ദിലീപിന്‌റെ നേതൃത്വത്തില്‍ രൂപീകരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയാണ്.

Dileep

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷമാണ് എഫ്ഇഒഒകെയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തിയത്. മലയാള സിനിമയിലെ മുതിര്‍ന്ന താരം മധുവാണ് വിളക്കു കൊളുത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും ലോഗോ പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട്, മുകേഷ്, ഇന്നസെന്റ്, സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, ബി ഉണ്ണികൃഷ്ണന്‍, ജോഷി തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Amma meeting

മുന്‍പെങ്ങും അഭിമുഖീകരിക്കാത്തത്ര പ്രതിസന്ധിയാണ് മലയാള സിനിമയില്‍ ഉടലെടുത്തത്. ഒരൊറ്റ മലയാള ചിത്രങ്ങളും തിയേറ്ററിലെത്താത്ത ക്രിസ്മസാണ് കഴിഞ്ഞു പോയത്. രൂക്ഷമായ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമയെ കരകയറ്റിയത് ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയാണ്. സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനവും ലോഗോ പ്രകാശനവും കഴിഞ്ഞ ദിവസമാണ് നടന്നത്. ഒരുപാട് പേര്‍ ഒരുമിച്ച് പ്രയത്‌നിക്കുമ്പോഴാണ് സിനിമ പിറക്കുന്നത്. മുന്‍പെങ്ങുമില്ലാത്ത പ്രശ്‌നങ്ങളാണ് ഈയ്യിടെയായി മലയാള സിനിമയില്‍ ഉടലെടുത്തത്. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരുമിച്ച് ചേരുന്ന നല്ലൊരു സംഘടനയായി ഇത് മാറട്ടെയെന്ന് മുതിര്‍ന്ന താരം മധു ആശംസിച്ചു.

English summary
FEOOK inaguration in Amma meeting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam