»   » നിവിന്‍ പോളി ഉപേക്ഷിച്ച ചിത്രം ഫഹദിനെ തേടിയെത്തി; ഫഹദ് അതെടുത്തോ... ?

നിവിന്‍ പോളി ഉപേക്ഷിച്ച ചിത്രം ഫഹദിനെ തേടിയെത്തി; ഫഹദ് അതെടുത്തോ... ?

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയ്ക്ക് മലയാളത്തിലുള്ള ആരാധകര്‍ ഒന്നുകൂടെ ശക്തിപ്രാപിച്ചു. എന്നാല്‍ തമിഴകത്ത് ഒറ്റയടിയ്ക്ക് നടന്‍ സൂപ്പര്‍സ്റ്റാര്‍ ആകുകയായിരുന്നു. 250 ദിവസത്തോളം ചിത്രം ചെന്നൈയില്‍ പ്രദര്‍ശിപ്പിച്ചു.

നാണക്കേടായിപ്പോയി, 300 കോടി നേടിയ മോഹന്‍ലാലിന്റെ പേര് പോലും ആ ലിസ്റ്റിലില്ല!!

അതോടെ തമിഴകത്ത് നിന്ന് ഒരുപാട് അവസരങ്ങളും നിവിനെ തേടിയെത്തി. ഏഴോളം സിനിമകള്‍ വന്നതില്‍ വെറും മൂന്നെണ്ണത്തിന് മാത്രമാണ് നിവിന്‍ സമ്മതം മൂളിയത്. ആ ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറെടുക്കുന്നു.

nivin-pauly-fahadh-faasil

അതേ സമയം നിവിന്‍ ഉപേക്ഷിച്ച മറ്റ് നാല് ചിത്രങ്ങളില്‍ ഒരു ചിത്രം വന്ന് വീണത് ഫഹദിന്റെ മുന്നിലാണ്. യാതൊരു മടിയും കൂടാതെ ഫഹദ് ആ ചിത്രം ഏറ്റെടുത്തു. ത്യാഗരരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം ഫഹദ് തമിഴില്‍ അരങ്ങേറുകയാണ്.

അതേ സമയം, പ്രേമത്തിനൊപ്പം തിയേറ്ററിലെത്തിയ നിവിന്റെ ഇവിടെ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ഫഹദ് ഫാസിലിനെയായിരുന്നു. ശ്യാമപ്രസാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രം പക്ഷെ ഫഹദ് ഉപേക്ഷിച്ചു.

തുരുതുരാ പരാജയങ്ങള്‍ വന്നപ്പോള്‍ എട്ടോളം ചിത്രങ്ങള്‍ ഫഹദ് ഉപേക്ഷിച്ചിരുന്നു. അതിലൊന്നാണ് ഇവിടെ. തുടര്‍ന്ന് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ട്രാക്കില്‍ കയറിയപ്പോഴാണ് ഫഹദ് പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത്.

English summary
Fhadh Faasil's first tamil film is averted by Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam