»   » സുപ്രിയയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം; പൃഥ്വിരാജ് എഴുതുന്നു

സുപ്രിയയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം; പൃഥ്വിരാജ് എഴുതുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് ഏപ്രില്‍ 25, മലയാളത്തിന്റെ യുവ നടന്‍ പൃഥ്വിരാജിന്റെ വിവാഹ വാര്‍ഷികമാണ്. സുപ്രിയ മേനോനുമായിട്ടുള്ള പൃഥ്വിയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കുന്ന ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംകള്‍ നേര്‍ന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

ഇന്ന് സുപ്രിയയുമായുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം തികയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. ജീവിതം ഒരു വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ ഒരു നല്ല സുഹൃത്തായി എനിക്കൊപ്പം നിന്ന ഭാര്യ- എന്ന് പൃഥ്വി പറയുന്നു.

 prithviraj-supriya

2011 ലാണ് സുപ്രിയയുടെയും പൃഥ്വിരാജിന്റെയും വിവാഹം നടന്നത്. പാലക്കാട് വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പീന്നീട് സിനിമാ സുഹൃത്തുക്കള്‍ക്ക് വേണ്ടി സത്കാര വിരുന്ന് സംഘടിപ്പിയ്ക്കുയായിരുന്നു.

2014 ല്‍ സുപ്രിയയുടെയും പൃഥ്വിരാജിന്റെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വന്നു. അവളെ അവര്‍ അലംകൃത എന്ന് പേര് ചൊല്ലിവിളിച്ചു. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും കൂടുതല്‍ ഫോട്ടോകള്‍ കാണൂ

-
-
-
-
-
-
-
-
-
-
-
-
-
-
English summary
Fifth wedding anniversary of Prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam