»   » ജൂനിയർ ആർടിസ്റ്റുകൾ ശരിയ്ക്കും പോലീസായി! ആസിഫിനും അപർണ ബാലമുരളിയ്ക്കും നല്ല തല്ലു കിട്ടി...

ജൂനിയർ ആർടിസ്റ്റുകൾ ശരിയ്ക്കും പോലീസായി! ആസിഫിനും അപർണ ബാലമുരളിയ്ക്കും നല്ല തല്ലു കിട്ടി...

Posted By:
Subscribe to Filmibeat Malayalam
ഷൂട്ടിങ്ങിനിടെ കൂട്ടത്തല്ല് | filmibeat Malayalam

ആസിഫ് അലി അപർണ ബാലമുരളി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിടെക് സിനിമ ചിത്രീകരണത്തിനിടെ താരങ്ങൾ തമ്മിലടിച്ചു. മർദനത്തിനെ തുടർന്ന് ആസിഫ് അലി, അപർണ ബാലമുരളി, സൈജി കുറുറപ്പ്, അലൻലസിയാർ, ശ്രീനാഥ് ഭാസി എന്നിവർക്കു പരിക്കേറ്റു. ഇതേ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വെച്ചു.

asif ali

ഇതാരാണെന്ന് മനസിലായോ... സൂക്ഷിച്ചു നോക്കിക്കോ! കിടിലൻ മേക്ക് ഓവറിൽ ബോളിവുഡ് ഹോട്ട് നായകൻ

ബെംഗളൂരുവിലാണ് സിനിമ കഥയെ വെല്ലുന്ന സംഭവം നടന്നത്. ബെംഗളൂരു ഫ്രീഡം പാർക്കിലെ ഒരു സമരം ചിത്രീകരിക്കുകയായിരുന്നു. കർണ്ണാടകയിൽ നിന്നും 400 ഓളം ജൂനിയർ ആർടിസ്റ്റുകൾ ഷൂട്ടിങിനുണ്ടായിരുന്നു. ഇതിൽ കുറച്ചു പേർ പോലീസായാണ് വേഷമിട്ടത്. ഇവർ സിനിമയിൽ പോലീസായി ജീവിച്ചതാണ് കുഴപ്പമായത്. ലാത്തി ചാർച്ച് സീൻ അവർ ഒർജിനലായി അഭിനയിച്ചു ഫലിപ്പിച്ചു. ഇതോടെ താരങ്ങൾ തല്ലിന്റെ ചൂടറിയുകയായിരുന്നു.

ശ്രിയ ശരണിന്റെ വിവാഹം! സത്യത്തിൽ സംഭവിച്ചത് ഇത്; എല്ലാം തുറന്ന് പറഞ്ഞ് അമ്മ

അന്യഭാഷ ആർട്ടിസ്റ്റുകളെ നിയന്ത്രിക്കാൻ പറ്റാതിരുന്നതാണ് സംഭവം കൈവിട്ടു പോകാൻ കാരണം. സംഭവത്തിൽ പ്രകോപിതനായ സംവിധായകൻ ഇവരെ ശകാരിച്ചതോടെ പ്രശ്നം വീണ്ടും വഷളായി. ഇതോടെ സംഘം ലൊക്കേഷനിലെ വാഹനങ്ങൾ അടിച്ചു തകർത്തു. പിന്നീട് പോലീസ് എത്തിയാണ് പ്രശ്നം ശാന്തമാക്കിയത്.  മ്യദുൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിടെക്.

English summary
fight in asif ali btech movie set

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam