twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൈവത്തെ വിശ്വസിക്കുന്നുണ്ടെങ്കുൽ വിധി അംഗീകരിക്കൂ!! ശബരിമല വിധിയ്ക്കെതിരെ താരങ്ങളുടെ പ്രതികരണം...

    ശബരിമലയിൽ സത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിയിൽ പ്രതികരണവുമായി സിനിമ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

    |

    Recommended Video

    ശബരിമല വിധിയിൽ താരങ്ങളുടെ പ്രതികരണം ഇങ്ങനെ | filmibeat Malayalam

    മലയാളി ജനത ഒന്നടങ്കം സംസാരിക്കുന്ന സുപ്രീംകോടതിയുടെ ചരിത്രവിധിയെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചാണ്. നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ ശബരിമലയിൽ പ്രായപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന വിധി വന്നത്. സമൂഹത്തിന്റ വിവിധ കോണിൽ നിന്ന് നിരവധി എതുർപ്പുകൾ ഉയർന്ന് വരുന്നുണ്ട്. ചരിത്രവിധിയെന്ന് ചിലർ ഇതിനെ വിശേഷിപ്പിക്കുമ്പോൾ മറ്റു ചിലർ‌ അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്.

     വിജയുടെ ഡാൻസ് സൂപ്പറാണ്!! ഒരൊറ്റ സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല, വിജയ് ദേവരകൊണ്ട മനസ് തുറക്കുന്നു വിജയുടെ ഡാൻസ് സൂപ്പറാണ്!! ഒരൊറ്റ സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല, വിജയ് ദേവരകൊണ്ട മനസ് തുറക്കുന്നു

    ഈ വിധിയോടൊപ്പം കലങ്ങളായി നിലനിന്നിരുന്ന കേരള ഹിന്ദു ആരാധനാലയ പ്രവേശനാനുമതി ചട്ടം 3 ബിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.ആർത്തവത്തിന്റെ പേരിൽ ക്ഷേത്ര ദർശനത്തിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്താൻ ഇനി കഴിയില്ല. ശബരിമലയിൽ സത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിയിൽ പ്രതികരണവുമായി സിനിമ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

     ബിഗ്ബോസിൽ വിജയിക്കുന്നത് സാബുവോ പേളിയോ!! ആരു ജയിച്ചാലും പണി കിട്ടിയത് ആര്യയ്ക്ക് ബിഗ്ബോസിൽ വിജയിക്കുന്നത് സാബുവോ പേളിയോ!! ആരു ജയിച്ചാലും പണി കിട്ടിയത് ആര്യയ്ക്ക്

    സ്ത്രീ പുരുഷ വിവേചനം അവസാനിക്കും

    സ്ത്രീ പുരുഷ വിവേചനം അവസാനിക്കും

    സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഉലകനായകൻ കമൽഹാസൻ. കോടതി വിധി ഏറ്റവും മികച്ചതെന്നായിരുന്നു കമലിന്റെ വെളിപ്പെടുത്തൽ. ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ പോകണമെന്നും ആചാരങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീ പുരുഷ വിവേചനം അവസാനിക്കണമെന്നും കമല്‍ പറഞ്ഞു.താൻ ഇതുവരെ ശബരിമലയിൽ പോയിട്ടില്ലെന്നും പോകാൻ ആഗ്രഹിക്കുന്നവർക്ക് എന്തായാലും പ്രവേശനം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ആചാരങ്ങളെ പിന്തുടരുന്നു

    ആചാരങ്ങളെ പിന്തുടരുന്നു

    സുപ്രീംകോടതി വിധിയെ താൻ ബഹുമാനിക്കുന്നുവെന്ന് നടി നവ് യനായർ പറഞ്ഞു. അതേസമയം സാധാരണ രീതിയിൽ വ്രതമെടുത്ത് പോകാൻ പറ്റുന്ന പ്രായത്തിൽ മാത്രമേ താൻ ശബരിമല ദർശനത്തിനായി പോകുകയുളളുവെന്നും താരം പറഞ്ഞു. ഒരു വ്യക്തി എന്ന നിലയില്‍ കോടതി വിധിയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്. എന്നാല്‍ ഞാന്‍ പഴയ ആചാരങ്ങളെ മാത്രമേ പിന്തുടരുകയുള്ളൂ നവ്യ കൂട്ടിച്ചേര്‍ത്തു.

     ഹൈന്ദവതയുടെ കറുത്ത ദിനം

    ഹൈന്ദവതയുടെ കറുത്ത ദിനം

    ശബരിമല സ്ത്രീ പ്രവേശനത്തെ വിമർശിക്കുന്ന തരത്തിലുളളതായിരുന്നു രഞ്ജിനിയുടെ കമന്റ്. ലിംഗ സമത്വത്തിന്റെ പേരിൽ പാരമ്പര്യവും അനുഷ്ടാനങ്ങളും തർക്കുകയാണെന്ന് രഞ്ജനി പറഞ്ഞു. തന്റേ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഹൈന്ദവതയുടെ കറുത്ത ദിനമാണ് ഇതെന്നും. ഈ വിധിയെ ഒറ്റക്കെട്ടായി നേരിടണമെന്നും നടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാൻ എന്റെ ഒപ്പം ആരൊക്കെയുണ്ടാകുമെന്ന് രഞ്ജിനി ഫേസ്ബുക്കിലൂടെ ചോദിക്കുന്നുണ്ട്. സുപ്രീകോടതി ഉത്തരവിനെ തുടർന്നുള്ള വാർത്തയോടൊപ്പമാണ് താരം ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

     മതം സ്ത്രീകളുടെ പ്രാർത്ഥനയ്ക്ക്  തടസമാകരുത്

    മതം സ്ത്രീകളുടെ പ്രാർത്ഥനയ്ക്ക് തടസമാകരുത്

    ഒരു മതവും സ്ത്രീകളുടെ പ്രാർത്ഥനയ്ക്ക് തടസമാകരുതെന്ന് നടിയും കോൺഗ്രസ്സ് നേതാവുമായ ഖുശ്ബു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിധ വന്ന പശ്ചാത്തലത്തിൽ ഇനി പള്ളികളില്‍ എല്ലാദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള ക്യാംപെയ്ന്‍ ആരംഭിക്കണ്ടേയെന്നന്നും താരം ട്വിറ്ററിൽ ചോദിക്കുന്നുണ്ട്.ശബരിമല വിധിയെ വര്‍ഗീവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും താര ട്വറ്റ് ചെയ്തു.

     കോടതി വിധിയെ അംഗീകരിക്കൂ

    കോടതി വിധിയെ അംഗീകരിക്കൂ

    യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ കോടതി വിധി അംഗീകരിക്കുമെന്നും ഖുശ്ബു പറന്നുണ്ട്. ദൈവം എല്ലാം ഒന്നാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇതിനെയെല്ലാം അംഗീകരിക്കണം. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുക എന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.

    English summary
    filim stars response sabarimala women entry suprem court verdict
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X