»   » ശമ്പളം കിട്ടിയില്ല, ഭാര്യ വിവാഹ മോചന നോട്ടീസ് അയച്ചു, നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ശമ്പളം കിട്ടിയില്ല, ഭാര്യ വിവാഹ മോചന നോട്ടീസ് അയച്ചു, നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Written By:
Subscribe to Filmibeat Malayalam

ചെന്നൈ: ഭാര്യയുടെ വിവാഹ മോചന നോട്ടീസ് കൈയ്യില്‍ കിട്ടിയ തമിഴ് നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നടനും താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാലിന് കുറിപ്പ് എഴുതി വച്ചശേഷമാണ് നടന്‍ എം ഇളവരനസന്‍ (29) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അഭിനയിച്ച സിനിമകളുടെ നിര്‍മാതാക്കള്‍ പ്രതിഫലം നല്‍കാത്തതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു എന്ന് കത്തില്‍ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പിണങ്ങി പോയ ഭാര്യ വിവാഹ മോചന നോട്ടീസ് അയച്ചത് കൊണ്ടാണ് നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

 tamil-actor-ilavarasan

ചെന്നൈയിലെ വീട്ടില്‍ വച്ച് എലിവിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇളവരസനെ കാണാന്‍ വന്ന സുഹൃത്ത് വീട്ടിലെത്തുമ്പോള്‍ നടന്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.

കൃത്യമായ പ്രതിഫലം ലഭിയ്ക്കാതെ തന്നെ പോലെ കഷ്ടപ്പെടുന്ന ഒരുപാട് അഭിനേതാക്കള്‍ ഉണ്ടെന്നും അവരെ പിന്തുണയ്ക്കണം എന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സിരുതൈ, ശകുനി, പൂനയും ആട്ടുക്കുട്ടിയും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
A 29-year-old supporting actor in Tamil movies attempted suicide in Chennai on Wednesday by consuming rat poison.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam