'ഇഷ്ടപ്പെട്ടില്ലെന്ന് പറയുമോയെന്ന് ടെൻഷനായിരുന്നു', മാട്രിമോണി പെണ്ണുകാണലിനെ കുറിച്ച് വിഷ്ണു
മലയാള സിനിമാ ലോകത്ത് നടനും തിരക്കഥാകൃത്തുമായി പേരെടുത്ത താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ചെറുപ്പം മുതൽ ബാലതാരമായി പല സിനിമകളിലും വിഷ്ണു അഭിനയിച്ചിട്ടുള്ളതിനാൽ മലയാളിക്ക് സുപരിചിതനാണ് വിഷ്ണു. 2020ൽ ആയിരുന്നു വിഷ്ണു ഉണ്ണി കൃഷ്ണൻ വിവാഹിതനായത്. ഐശ്വര്യയെയാണ് താരം വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വെച്ചാണ് വിഷ്ണുവിൻ്റെ വിവാഹച്ചടങ്ങ് നടന്നത്. തുടർന്ന് കലൂർ റെന ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് വൈകിട്ട് തന്നെ വിവാഹസൽക്കാരവും നടന്നു.

ഇപ്പോൾ വിഷ്ണുവിന് മാധവ് എന്നൊരു മകൻ കൂടി പിറന്നിട്ടുണ്ട്. മകന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വിഷ്ണു പങ്കുവെക്കാറുണ്ട്. 2003ല്‍ എന്‍റെ വീട് അപ്പൂന്‍റേം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബിബിൻ ജോര്‍ജ്ജിനൊപ്പം തിരക്കഥാകൃത്തായി എത്തിയത്. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കും ഇരുവരും ചേര്‍ന്ന് തിരക്കഥ രചിച്ചു.
കട്ടപ്പനയിലെ ഋത്വിക് റോഷനിലും വികടകുമാരനിലും നായകനായും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. രാപ്പകൽ, അമൃതം, പളുങ്ക്, കഥ പറയുമ്പോൾ, മായാവി, അസുരവിത്ത്, ബാച്ച്ലർ പാര്‍ട്ടി, ഇയ്യോബിന്‍റെ പുസ്തകം, ശിക്കാരി ശംഭു, നീയും ഞാനും, ഒരു യമണ്ടൻ പ്രേമകഥ, ചിൽഡ്രൻസ് പാര്‍ക്ക്, മാര്‍ഗ്ഗം കളി തുടങ്ങിയവയാണ് വിഷ്ണു അഭിനയിച്ച സിനിമകള്‍. സിദ്ദീഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലും, സാനിയ ഇയ്യപ്പൻ നായികയായ കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന സിനിമയുമാണ് അവസാനമായി റിലീസ് ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമകൾ.
മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു. 'എനിക്ക് അങ്ങനെ പ്രേമമൊന്നുമില്ലായിരുന്നു. പിന്നെ ചേച്ചിയും അളിയനും എല്ലാം ചേർന്നാണ് മാട്രിമാണിയിൽ പേര് രജിസ്റ്റർ ചെയ്തത്. പിന്നെ ഞാൻ അതിൽ നിന്നും തെരഞ്ഞെടുത്തു. പിന്നെ മടിച്ചാണ് ഞാൻ പെണ്ണ് കാണാൻ പോയത്. ചമ്മലായിരുന്നു പോകാൻ പിന്നെ എല്ലാവരും നിർബന്ധിച്ചിട്ടാണ് ഞാൻ കാണാൻ പോയത്. അവൾ വേണ്ടായെന്ന് പറയുമോന്ന് ടെൻഷനായിരുന്നു. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല. കണ്ടപ്പോൾ തന്നെ ഞങ്ങൾ പ്രേമബന്ധരായി എന്ന് വേണമെങ്കിൽ പറയാം' വിഷണു പറയുന്നു. അച്ഛനായപ്പോൾ സന്തോഷം തോന്നിയെന്നും വിഷണു പറയുന്നു.


Click it and Unblock the Notifications