»   » കൊച്ചി മെട്രോ പശ്ചാത്തലത്തില്‍ അറബിക്കടലിന്‍റെ റാണി ഒരുങ്ങുന്നു, നായികയായി റിമ കല്ലിങ്കല്‍ !!

കൊച്ചി മെട്രോ പശ്ചാത്തലത്തില്‍ അറബിക്കടലിന്‍റെ റാണി ഒരുങ്ങുന്നു, നായികയായി റിമ കല്ലിങ്കല്‍ !!

By: Nihara
Subscribe to Filmibeat Malayalam

കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നു. റിമ കല്ലിങ്കലാണ് പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തിലെ ഒരു പ്രമുഖ സൂപ്പര്‍ താരം ഇ. മാധവന്‍ എന്ന മെട്രോമാന്റെ വേഷത്തിലും എത്തും. മെട്രോമാന്റെ കടുത്ത ആരാധികയായ പി.കെ ലളിതയെന്ന തൃപ്പൂണിത്തുറക്കാരി സെയില്‍സ് ഗേള്‍ മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവും പെണ്‍കുട്ടിയുടെ ജീവിതവും കൊച്ചി നഗരത്തിന്റെയും കഥയുമാണ് സിനിമയാകുന്നത്.

മെട്രോ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന ശനിയാഴ്ച തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും. അറബിക്കടലിന്റെ റാണി - ദ് മെട്രോ വുമണ്‍' എന്ന പേരില്‍ എം.പത്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Rima Kallingal

അനൂപ് മേനോന്‍, അരുണ്‍ നാരായണ്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, ഷീലു ഏബ്രഹാം,  എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ക്രിസ്മസിന് റിലീസിങ്ങ് കണക്കാക്കിയാണ് ചിത്രം ഒരുക്കുന്നത്..

English summary
Rima Kallingal will be the lead for the film based on kochi metro.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam