തര്‍ക്കത്തിന്‌ പിന്നില്‍ പരുന്തുകളും മാടമ്പിമാരും: ബൈജു കൊട്ടാരക്കര

By Staff

കൊച്ചി: സംവിധായകന്‍ തുളസീദാസുമായുള്ള പ്രശ്‌നം ഒത്തുതീര്‍ത്തില്ലെങ്കില്‍ നടന്‍ ദിലീപിനെ ഉപരോധിക്കുമെന്ന്‌ വിനയന്‍ പക്ഷം.

പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ദിലീപ്‌ ചിത്രങ്ങളുടെ ഷൂട്ടിങും റിലീസും തടയുമെന്ന്‌ വിനയനൊപ്പം നില്‍ക്കുന്ന സംവിധായകന്‍ ബൈജു കൊട്ടാരക്കര കൊച്ചിയില്‍ അറിയിച്ചു.

തുളസീദാസിന്റെ കയ്യില്‍ നിന്നും അഡ്വാന്‍സ്‌ തുക വാങ്ങിയ ദിലീപ്‌ പിന്നീട്‌ അഭിനയിക്കാന്‍ വിസമ്മതിക്കുകയും അഡ്വാന്‍സ്‌ മടക്കി നല്‍കാതിരിക്കുകയും ചെയ്‌തത്‌ സിനിമയെ പ്രതിസന്ധിയുടെ വക്കില്‍ എത്തിച്ചിരുന്നു. മാക്ട ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്‌ തര്‍ക്കം രൂക്ഷമായിരിക്കെയാണ്‌ വിനയന്‍ പക്ഷം വീണ്ടും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്‌.

തുളസീദാസിന്റെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ദിലീപ്‌ ചിത്രങ്ങളുടെ ഷൂട്ടിംങ്‌ സെറ്റില്‍ ഉപരോധം സൃഷ്ടിക്കുമെന്ന്‌ ബൈജു കൊട്ടാരക്കര മുന്നറിയിപ്പ്‌ നല്‍കി. ദിലീപ്‌ ചിത്രങ്ങളുടെ റിലീസിങും പ്രദര്‍ശനവും തയുമെന്നും ബൈജു വ്യക്തമാക്കി.

തൊഴിലാളി പ്രസ്‌ഥാനങ്ങളോട്‌ അനുഭാവമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന്‌ ബൈജു, സംവിധായകന്‍ മോഹന്‍, ബിജു വട്ടപ്പാറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാക്ടയുടെ പഴയ ഭരണസമിതിയെ വീണ്ടും തുടരാന്‍ അനുവദിച്ചുകൊണ്ടു ലേബര്‍ കമ്മീഷണറുടെ ഉത്തരവുണ്ടായിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. ചില മാടമ്പിമാരും പരുന്തുകളുമാണ്‌ മലയാള സിനിമയിലെ തര്‍ക്കങ്ങള്‍ക്ക്‌ പിന്നിലെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍
















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X