twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ‌ ഹാഷ് ടാഗുകൾ മാറി മറിഞ്ഞു! സല്യൂട്ട്.... തെലങ്കാന പോലീസിനെ വാഴ്ത്തി താരങ്ങൾ

    |

    തെലങ്കാനയിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തെലങ്കാന പോലീസിനെ അഭിനന്ദിച്ച് സിനിമാ ലോകം. സമൂഹമാധ്യമങ്ങളിലുടെയാണ് പോലീസിനെ പുകഴ്ത്തി താരങ്ങൾ രംഗത്തെത്തിയത്. ഡോക്ടറുടെ മരണത്തെ തുടർന്ന് വൻ പ്രതിഷേധമായിയിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്നു വന്നത്. താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രതികൾക്കെതിരെയുള്ള ഹാഷ് ടാഗുകൾ ഉയർന്നു വന്നിരുന്നു.


    പ്രതികൾക്കെതിര ജനരോക്ഷം സമൂഹമാധ്യമങ്ങളിൽ കത്തി നിന്നിരുന്നു . പ്രതിഷേധത്തിന്റെ ഹാഷ് ടാഗുകളുമായി താരങ്ങൾ മുന്നിൽ തന്നെയുണ്ടായിരുന്നു. ഇപ്പോഴിത ഇതs താരങ്ങൾ തന്നെ അഭിന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പോലീസിന്റെ നടപടിയെ അഭിനന്ദിച്ച് ജനങ്ങളോടൊപ്പം ചലച്ചിത്ര മേഖലയും ചേർന്നിരിക്കുകയാണ്.

    സോഷ്യൽ മീഡിയയിൽ അഭിനന്ദനം

    ജെസ്റ്റീസ് ഫോർ ഡോട്കർ എന്ന ഹാഷ്ടാഗുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ കഴിഞ്ഞത്. ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറിന് നിതി ലഭിക്കാനായി ഇന്ത്യൻ തെരുവുകളിലും ജനങ്ങൾ ഇറങ്ങിയിരുന്നു. തങ്ങളുടെ പരിമിധികൾ നോക്കാതെ ചലച്ചിത്ര ലോകവും ഇവർക്കൊപ്പം രംഗത്തുണ്ടായിരുന്നു. ഇപ്പോഴിത നീതി ലഭിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഇവർക്കൊപ്പം സിനിമ ലോകവും ചേർന്നിട്ടുണ്ട്. പ്രതിഷേധങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ സന്തോഷത്തിന്റെ ഹാഷ് ടാഗുകളാണ് വൈറലാകുന്നത്.

     ഖുശ്ബു


    എന്റെ പെൺമക്കളെ വേദനിപ്പിക്കുന്ന ആരെയും കൊല്ലുമെന്ന് നടി ഖുഷ്ബൂ . ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദ് പീഡനക്കേസിലെ പ്രതികൾ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പെൺമക്കളെ വേദനിപ്പിക്കുന്ന ആരെയും കൊല്ലാൻ തയ്യാറാണ്. ഏറെ വികാരധീനയായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം

    സജീവൻ അന്തിക്കാടിന്റെ കുറിപ്പ്

    സജീവൻ അന്തിക്കാടിന്റെ കുറിപ്പ്

    ബലാത്സംഗികളുടെ കൂട്ടക്കൊല എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നതായാണ് വാർത്ത.പോലീസ് എങ്ങിനെയാകും ഇത്തരം കൊലകൾ നടപ്പാക്കുന്നത്? .പോലീസിനോട് ഇടഞ്ഞാലും ഇറങ്ങിയോടിയാലും കൊല്ലപ്പെടുമെന്ന് പ്രതികൾക്കറിയാം.
    അതിനാൽ അവർ അത് ചെയ്യില്ല.പക്ഷെ അവരെ അതിനായി പ്രേരിപ്പിക്കാനാകും. പക്ഷെ ഒരു പോലീസുകാരനു മാത്രമെ കഴിയൂ.വരുന്നവരുടെയും പോകുന്നവരുടെയും വക ഭീകരമായ ഇടിയും തൊഴിയും കൊണ്ട് ഇടിമുറിക്കുള്ളിൽ നിന്ന് രക്ഷപ്പെടുമെന്ന പ്രതികളുടെ പ്രതീക്ഷ നഷ്ടപ്പെടുന്നിടത്ത് ഒരു പോലീസുകാരൻ സ്നേഹം അഭിനയിച്ചെത്തും.അയാളെ തീർച്ചയായും അതിനായി ഒരു ഉന്നതൻ നിയോഗിച്ചതായിരിക്കും.

     നിങ്ങളെ  കാത്തിരിക്കുന്നത്.


    ഇടിമുറിക്കുള്ളിൽ നിന്നും രക്ഷപ്പെട്ടാലും തൂക്കുകയർ കിട്ടുമെന്നും മരണമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും ആ പോലീസുകാരൻ പ്രതികളെ ബോധ്യപ്പെടുത്തും.
    രക്ഷപ്പെടൽ മാത്രമാണ് എകവഴി.താൻ ചോദിക്കുന്ന പണം തരികയാണെങ്കിൽ രക്ഷപ്പെടുത്താമെന്നയാൾ ഉറപ്പു നൽകും.പ്രതികൾ സഞ്ചരിക്കുന്ന പോലീസ് വണ്ടിയിലും ആ പോലീസുകാരൻ ഉണ്ടാകും.അവർക്ക് രക്ഷപ്പെടാനുള്ള സിഗ്നൽ വരെ കൊടുക്കും.രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ മറിച്ചൊരു ചിന്തയൊന്നും ഇജ്ജാതി ക്രിമിനലുകളിൽ ഉണ്ടാകില്ല.
    ഒറ്റ ഓട്ടമാണ്.

     അപൂർവ്വം കേസുകളിൽ

    പോലീസുകാർക്ക് വെടിവെച്ചിടുകയെ വേണ്ടൂ.ഒന്നു രണ്ട് ആയുധങ്ങൾ വെടിയേറ്റു വീണവരുടെ കൈകളിൽ പിടിപ്പിച്ചാൽ ഏറ്റുമുട്ടലിനു ശേഷം വധിക്കപ്പെട്ടവർ എന്ന വിശേഷം ചേർക്കാം . ബാക്കി പത്രക്കാർ പൊലിപ്പിച്ചു കൊള്ളും. ഇവിടെ ഉയരുന്ന ചോദ്യം നമ്മുടെ നിയമത്തിൽ പോലീസിനു ശിക്ഷിക്കാനുള്ള വകുപ്പുണ്ടോ എന്നാണ്.
    തീർച്ചയായും ഇല്ല എന്ന് ജനങ്ങൾക്കറിയാം. എന്നിട്ടും എന്തിന് അവർ ഇത്തരം അപൂർവ്വം കേസുകളിൽ ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കുന്നു .

     പലരും  ജയിലിൽ സുഖമായി കഴിയുന്നു


    നിഷ്ഠൂരമായ കൊല നടത്തി കഠിന തടവിന് ശിക്ഷിക്കപ്പെട്ട പലരും ജയിലിൽ കഴിയുന്നില്ല. രാഷ്ട്രീയ സ്വാധീനമുള്ളവർ അധിക ദിവസങ്ങളും പരോളിൽ ഇറങ്ങി സുഖിക്കുന്നതായി ജനം കാണുന്നു.(ഉദാഹരണമായി കേരളത്തിൽ ടി.പി ചന്ദ്രശേഖരൻ കേസ് ) പരോളിൽ പുറത്തിറങ്ങിയ ചില പ്രതികൾ മറ്റ് കൊലകൾ ആസൂത്രണം ചെയ്യുന്നത് കൂടി ജനങ്ങൾ കാണുന്നു.
    ജനങ്ങൾക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകുന്നത് ഇങ്ങിനെയാണ്.ഭരണഘടനയും ഇന്ത്യൻ പീനൽ കോഡും എടുത്ത് അട്ടത്ത് വെച്ച് ജനങ്ങളെല്ലാം വാൾട്ടർ തേവാരം , ഇൻ‌സ്പെക്ടർ ബലറാം , ഭരത് ചന്ദ്രൻ ഐ പി എസ് എന്നിവരുടെയൊക്കെ ആരാധകരാകുന്നതിനും ഇതൊക്കെ തന്നെ കാരണം - സജീവൻ അന്തിക്കാട് കുറിച്ചു

    ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് പോസ്റ്റ്

    ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് പോസ്റ്റ്

    ഹൈദരാബാദിൽ യുവലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി ... ജയിലിൽ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവിൽ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിർഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല.

    സുരഭി ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റ്

    മനസ്സിന് വല്ലാത്ത ഒരു സന്തോഷം! ☺️police ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ .... 2008 ൽ യുവതികൾക്ക് നേരെ 3 യുവാക്കൾ ആസിഡൊഴിക്കുന്നു ,ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേർ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാൻ ധൈര്യം കാണിച്ച അതേ എസ് .പി സജ്നാർ ഇന്ന് 2019
    കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ
    ഒരു ബിഗ് സല്യൂട്ട് സാർ- സുരഭി ലക്ഷ്മി കുറിച്ചു

    ജൂ‍ഡ് ആന്റണി


    ജൂ‍ഡ് ആന്റണി ജോസഫ്: ‘നിയമത്തെ ഭയം വേണം. പ്രത്യേകിച്ച് കുറ്റവാസനയുള്ളവർക്കു. തെലങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുൻപ് ഏതവനും ഒന്ന് മടിക്കും. വിചാരണയും ശിക്ഷയും നമ്മൾ കുറെ കണ്ടിട്ടുള്ളത്‌ കൊണ്ട് ആ ചീട്ടു ഇറക്കുന്നവരോട് കഠിന ശിക്ഷകൾ നടപ്പാക്കുന്ന ഗൾഫ് രാജ്യങ്ങളെ നോക്കാൻ പറഞ്ഞാ മതി. ഏതു പാതി രാത്രിയിലും ഏതു സ്ത്രീക്കും അവിടെയൊക്കെ സ്വസ്ഥമായി സഞ്ചരിക്കാം. അതാണ് വേണ്ടത്. ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണ് ഗാന്ധിജി പോലും പറഞ്ഞിട്ടുള്ളത് . കർത്താവു വരെ ചാട്ടയെടുത്തു.'

    allu
    aju
    jayasurya
    jrntr
    kuchakko boban
    nagarjuna
    nani
    ravi tej
    sajeev anchal
    samantha
    samantha 2
    vishal
    unni

    Read more about: movie സിനിമ
    English summary
    celebrities reaction on hyderabad incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X