പ്രേമത്തിന്റെ വ്യാജന്‍ ഇറങ്ങിയതിന് പ്രിയദര്‍ശനെയും ബി ഉണ്ണികൃഷ്ണനെയും ചോദ്യം ചെയ്യണമെന്നോ?
പ്രേമം സിനിമയുടെ പ്രിന്റുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൂടി വരുന്നു. ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനാണ്.
സിനിമയുടെ പ്രിന്റുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സംവിധായകരായ പ്രിയദര്‍ശന്റെയും ബി ഉണ്ണികൃഷ്ണന്റെയും സ്ഥാപനങ്ങളില്‍ നിന്നുമാണ് ചോര്‍ന്നതെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.പ്രേമം സിനിമയുടെ വ്യാജ പ്രിന്റ് പ്രചരിക്കുന്ന സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോപണങ്ങളുമായി ഫിലിം എക്‌സിറ്റിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയത് .

പ്രേമം സിനിമയുടെ പ്രിന്റുകള്‍ ചോര്‍ന്നത് പ്രിയദര്‍ശന്റെ ചെന്നൈയിലുള്ള ലാബില്‍ നിന്നോ അല്ലെങ്കില്‍ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിസ്മയ സ്റ്റുഡിയോയില്‍ നിന്നോ ആയിരിക്കും, ആയതിനാല്‍ ഇവരെ രണ്ടു പേരെയും ചോദ്യം ചെയ്യണമെന്ന് ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സാങ്കേതിക പരിജ്ഞാനമില്ലാത്ത വിശദീകരണമാണ് ലിബര്‍ട്ടി ബഷീറിന്റേതെന്ന് ഫെഫ്ക പ്രഡിഡന്റും വിസ്മയ സ്റ്റോഡിയോ മാനേജിങ് ഡയറക്ടറുമായ ഉണ്ണികൃഷ്ണന്‍ മറുപടി പറഞ്ഞു. സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളൊന്നും വിസ്മയ സ്റ്റുഡിയോയില്‍ നടന്നിട്ടില്ലെന്നും സെന്‍സര്‍ കോപ്പി ഹാര്‍ഡ് ഡിസ്‌കിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.


Click it and Unblock the Notifications











