ഹപ്പി ബേര്‍ത്ത് ഡേ ഗുരു എന്ന് അജു, ഹാപ്പി ബേര്‍ത്ത് ഡേ മച്ചാനേ എന്ന് നിവിന്‍
നടനും സംവിധായകനും ഗാന രചയ്താവും തിരക്കഥാകൃത്തും ഗായകനുമായായ വിനീത് ശ്രീനിവാസന് ഇന്ന് (01-10-2014, ബുധന്‍) ജന്മദിനമാണ്. തങ്ങളെ സിനിമയിലേക്കെത്തിച്ച സംവിധായകന് നിവിന്‍ പോളിയും അജു വര്‍ഗീസും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ഫേസ്ബുക്കിലൂടെയാണ് നിവിനും അജു വര്‍ഗീസും വിനീതിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഹാപ്പി ബേര്‍ത്ത് ഡേ മച്ചാനേ എന്നാണ് നിവിന്റെ പോസ്റ്റ്. ഹാപ്പി ബേര്‍ത്ത ഡേ ഗുരു എന്ന് അജു വര്‍ഗീസും എഴുതി.

ഹാപ്പി ബേര്‍ത്ത ഡേ ഗൗതം എന്ന് പറഞ്ഞും അജു പോസ്റ്റിട്ടിട്ടുണ്ട്. അജുവും വിനീതും ഇപ്പോള്‍ ഒന്നിച്ച അഭിനയിക്കുന്ന ടീമിന്റെ വകയാണ് അജുവിന്റെ രണ്ടാമത്തെ ആശംസ. ചിത്രത്തിലെ വിനീതിന്റെ പേരാണ് ഗൗതം.
'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തില്‍ വിനീതിന്റെ ജോഡിയായെത്തുന്ന നമിത പ്രമോദും വിനീതിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന്റെ ടീമിനൊപ്പമാണ് വിനീത് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നത്.


Click it and Unblock the Notifications











