തേടിപ്പോകാതെ, എന്നേ തേടി വന്ന ഭാഗ്യമാണ് സിനിമ: നിവിന്‍ പോളി
മലയാളത്തില്‍ ഇപ്പോള്‍ നിവിന്‍ തൊടുന്ന ചിത്രങ്ങളെല്ലാം വിജയിക്കും എന്ന സ്ഥിതിയാണ്. ഈ വര്‍ഷം ഇറങ്ങിയ എല്ലാ സിനിമയും വിജയ്പ്പിച്ച നടനാരാണെന്ന് ചോദിച്ചാല്‍ ഉത്തരം മോഹന്‍ലാലെന്നോ മമ്മൂട്ടിയെന്നോ പൃഥ്വിരാജെന്നോ ആയിരിക്കില്ല, നിവിന്‍ പോളി!.
സിനിമയില്‍ ഓരോ ചുവടും സൂക്ഷിച്ചെടുത്തുവച്ചാണ് നിവിന്‍ പോളി പോകുന്നത്. സിനിമയെ ഞാന്‍ തേടി പോയിട്ടില്ല, സിനിമ എന്നെ തേടി വന്നതാണെന്നാണ് നിവിന്‍ അടുത്തിടെ നല്‍കി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

സിനിമയെ ഇഷ്ടപ്പെട്ട ഒരാള്‍ മാത്രമായിരുന്നു ഞാന്‍. പക്ഷെ സുഹൃത്തുക്കുളായ അല്‍ഫോണ്‍സ് പുത്രനെയും മറ്റുള്ളവരെയും പോലെ സിനിമയ്ക്ക് വേണ്ടി മരിക്കാനൊന്നും നടന്നിരുന്നില്ല. സിനിമ പഠിക്കാന്‍ പോകുക, ചാന്‍സ് തേടി സംവിധായകര്‍ക്ക് പിന്നാലെ നടക്കുക, പോര്‍ട്ട് പോളിയോ തയ്യാറാക്കി കാത്തിരിക്കുക്ക ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.
എന്നിട്ടും ഞാന്‍ സിനിമയിലെത്തി. തേടിപ്പോകാതെ എന്നെ തേടിയെത്തിയ ഭാഗ്യമാണത്. അങ്ങനെ എന്നെ തേടിയെത്തുമ്പോള്‍ പൂര്‍ണമായു അതിന് വേണ്ടി നിലകൊള്ളുണമെന്നും അത് നിലനിര്‍ത്താന്‍ കഠിനാദ്ധ്വാനം ചെയ്യണമെന്നും പിന്നീട് ഞാന്‍ തീരുമാനിക്കുകയായിരുന്നു- നിവിന്‍ പോളി പറഞ്ഞു.


Click it and Unblock the Notifications