വീരപ്പന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
മുംബൈ: പതിറ്റാണ്ടുകളോളം പോലീസിനെയും ജനങ്ങളെയും വിറപ്പിച്ച കാട്ടുകള്ളന്‍ വീരപ്പന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് വീരപ്പന്റെ ജീവിതം അഭ്രപാളികളിലെത്തിയ്‌ക്കുന്നത്.
മുമ്പും വീരപ്പന്റെ ജീവിതം പലരും സിനിമയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തന്റെ അനുവാദമില്ലാതെ സിനിമ നിര്‍മ്മിയ്‌ക്കരുതെന്നാവശ്യപ്പെട്ട് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്‌മി കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ മുത്തുലക്ഷ്‌മി തന്നെ ചിത്രം നിര്‍മ്മിയ്‌ക്കുന്നതിന് പിന്തുണ നല്‌കി തന്നെ സന്ദര്‍ശിച്ചിരുന്നതായി വര്‍മ വെളിപ്പെടുത്തിയിരുന്നു.
വീരപ്പന്‍ ഒരു കള്ളനായി മാറിയതു മുതല്‍ കൊല്ലപ്പെടുന്നതു വരെയുള്ള ചരിത്രമാണ് വര്‍മ സിനിമയില്‍ ആവിഷ്‌ക്കരിയ്‌ക്കുന്നത്.
വീരപ്പനെ കണ്ടുമുട്ടിയതും ഇഷ്ടപ്പെട്ടതുമൊക്കെ മുത്തുലക്ഷ്‌മി വിശദീകരിച്ചുവെന്നും വര്‍മ പറഞ്ഞു. സംവിധായകന്റെ റോളില്‍ നിന്നും മാറി വീരപ്പന്‍ ചിത്രത്തിന്റെ നിര്‍മാതാവാകാനാണ് രാം ഗോപാല്‍ വര്‍മയുടെ തീരുമാനം.
വര്‍മയ്‌ക്കൊപ്പം എക്താ കപൂറും ചിത്രത്തിന്റെ നിര്‍മാതാവാകും. സര്‍ക്കാര്‍ രാജിന്റെ കഥയെഴുതിയ പ്രശാന്ത് പാണ്ഡെയാണ് വീരപ്പന്‍ സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ മുത്തുലക്ഷ്‌മി അഭിനയിക്കുമെന്നും സിനിമയില്‍ നിന്നും ലഭിയ്‌ക്കുന്ന ലാഭത്തില്‍ ഒരു ഒരു പങ്ക് മുത്തുലക്ഷ്‌മിയ്‌ക്ക് നല്‌കുമെന്നും വാര്‍ത്തകളുണ്ട്.


Click it and Unblock the Notifications