twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രീയം സിനിമയിലെ നിലവാരത്തകര്‍ച്ചയ്‌ക്ക്‌ കാരണമായെന്ന്‌ തിലകന്‍

    By Staff
    |

    ദില്ലി: കലയിലും സിനിമയിലും രാഷ്‌ട്രീയം കടന്നുകൂടിയതാണ്‌ നിലവാരത്തകര്‍ച്ചയ്‌ക്ക്‌ കാരണമായതെന്ന്‌ ചലച്ചിത്രനടന്‍ തിലകന്‍. മലയാളസിനിമയില്‍ ഇപ്പോള്‍ വെടിനിര്‍ത്തലിന്റെ കാലമാണെന്നും അത്‌ കഴിയുമ്പോള്‍ തനിക്ക്‌ ഒത്തിരി സത്യങ്ങള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ജനസംസ്‌കൃതിയും കേരള ഇന്‍ഫര്‍മേഷന്‍ ചര്‍ച്ചാവേദിയും സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകമെഴുതാന്‍ എഴുത്തുകാരില്ലാത്തതാണ്‌ പ്രഫഷണല്‍ നാടകവേദിയുടെ തകര്‍ച്ചയ്‌ക്ക്‌ കാരണമായതെന്ന്‌ തിലകന്‍ അഭിപ്രായപ്പെട്ടു. നല്ല രചനകള്‍ നാടകത്തിലും സിനിമയിലും ഉണ്ടാകുന്നില്ല.

    പല ഭാഷകളില്‍ നിന്നായി കുപ്പി മാറിക്കൊണ്ടുവരുന്നതാണെന്നും തലച്ചോര്‍ ഉപയോഗിച്ച്‌ സിനിമ ആസ്വദിക്കാന്‍ സാംസ്‌കാരിക ചിന്തകന്‍മാരെന്ന്‌ നടിക്കുന്നവര്‍ പ്രേക്ഷകരെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സിനിമയിലേയ്‌ക്ക്‌ കടന്നുവരുന്ന യുവതലമുഖ മറ്റുള്ളവരില്‍ നിന്നും ആശയങ്ങള്‍ കടമെടുക്കാതെ സ്വന്തമായ സൃഷ്ടികള്‍ക്ക്‌ രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

    യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തിയാതാണ്‌ പുലിജന്മം എന്ന ചിത്രത്തിലൂടെ അംഗീകരിക്കപ്പെട്ടതെന്ന്‌ സംവിധായകന്‍ പ്രിയനന്ദനന്‍ വ്യക്തമാക്കി. ബംഗാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചെങ്കിലും മലയാളികള്‍ അംഗീകരിക്കാത്തത്തില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X