»   » സ്വന്തം കല്യാണം മാര്‍ക്കറ്റ് ചെയ്യുന്ന ആസിഫ്

സ്വന്തം കല്യാണം മാര്‍ക്കറ്റ് ചെയ്യുന്ന ആസിഫ്

Posted By:
Subscribe to Filmibeat Malayalam
Asif Ali
ഒരു കലാകാരന്‍ മാര്‍ക്കറ്റ് ചെയ്യേണ്ടത് കലാജീവിതമോ വ്യക്തിപരമായ ജീവിതമോ.. കലാജീവിതം തന്നെയാണെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. എന്നാല്‍ നടന്‍ ആസിഫ് അലിയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. സ്വന്തം സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ ചാനലുകളിലോ മാഗസിനുകളിലോ പ്രത്യക്ഷപ്പെട്ടതിനേക്കാള്‍ ഈ കലാകാരന്‍ ഇപ്പോള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് സ്വന്തം വിവാഹജീവിതമാണ്.

കണ്ണൂരുകാരിയായ സമയുമായുള്ള വിവാഹം ഉറപ്പിച്ചതിനു ശേഷം മലയാളത്തില്‍ ഇറങ്ങുന്ന ഒട്ടുമിക്ക മാഗസിനുകളിലും ഓരോ ആഴ്ചയായി സമയെയും കൊണ്ട് പ്രത്യക്ഷപ്പെടുകയാണ് ആസിഫ് അലിയുടെ ജോലി. മാഗസിനുകളുടെ പ്രചാരം നോക്കിയാണ് ഇന്റര്‍വ്യു നല്‍കുന്നതും. പത്രമാധ്യമങ്ങളിലെ സുഹൃത്തുക്കളെ ഉപയോഗപ്പെടുത്തി ഇത്രയധികം സ്വയം ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു നടന്‍ അടുത്തകാലത്തൊന്നും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടാകില്ല.

ഇവിടെയാണ് ആസിഫും മറ്റുനടന്‍മാരും വ്യത്യസ്തരാകുന്നത്. നടനും സംവിധായകനുമായി കഴിവ് തെളിയിച്ച കലാകാരനാണ് വിനീത് ശ്രീനിവാസന്‍. കേരളത്തിലെ മിക്ക പത്രങ്ങളിലും വിനീതിന് സുഹൃത്തുക്കളുണ്ട്. എന്നിട്ടും ഒരേ ഒരു മാഗസിനില്‍ മാത്രമേ വിനീത് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചെറിയൊരു ഫോട്ടോ കൊടുത്തിട്ടുള്ളൂ. വിവാഹം ഉറപ്പിച്ചതിനു ശേഷം വിനീതിനു വേണമെങ്കില്‍ എല്ലാ പത്രക്കാരെയും വിളിച്ച് സ്വന്തം വിവാഹം നന്നായി മാര്‍ക്കറ്റ് ചെയ്യാമായിരുന്നു. എന്നി്ട്ടും അതുണ്ടായില്ല.

നടന്‍ പൃഥ്വിരാജ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ താലിക്കെട്ടുന്നതുവരെ ആരാണെന്ന് ആരെയും അറിയിച്ചിരുന്നില്ല. പത്രങ്ങളും ചാനലുകളെല്ലാം പരമാവധി ശ്രമിച്ചിട്ടും വധുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മാധ്യമ പ്രവര്‍ത്തകയാണെന്നേ അറിയുമായിരുന്നുള്ളൂ. സ്വന്തം വിവാഹം മാര്‍ക്കറ്റ് ചെയ്യേണ്ടതില്ല എന്ന നിലപാടായിരുന്നു പൃഥ്വിക്ക്. അതിന്റെ പേരില്‍ പല മാധ്യമ സുഹൃത്തുക്കളും പൃഥ്വിയോട് പിണങ്ങുകവരെയുണ്ടായിരുന്നു. വിവാഹം വ്യക്തിപരമായ കാര്യമാണെന്നാണ് പൃഥ്വി പറഞ്ഞത്. അന്ന് ഈ നിലപാടിനെ പരസ്യമായി കളിയാക്കിയ നടനായിരുന്നു ആസിഫ്. സ്വന്തം വിവാഹം മറച്ചുവയ്ക്കില്ലെന്ന് ഈ യുവനടന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല.

വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് മമ്മൂട്ടിയാണെന്നാണ് അഭിമുഖങ്ങളിലെല്ലാം ആസിഫ് പറയുന്നത്. എന്നാല്‍ ഇങ്ങനെ പബ്ലിസിറ്റി കൊടുക്കാന്‍ ആരാണ് ഉപദേശിച്ചതെന്ന് പറയുന്നില്ല. അടുത്ത മാര്‍ച്ചിലേ വിവാഹം നടക്കുകയുള്ളൂ. അതുവരെ ഇനിയും രണ്ടുപേരുടെയും ജീവിതവും ആഘോഷവുമെല്ലാം മലയാളത്തിലെ മാഗസിനുകള്‍ വഴി അറിയാം എന്നര്‍ഥം.

English summary
Is Malayalam film star Asif Ali marketing his marriage? He giving a lot of interviews for various magazines.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam