മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും അഭിനന്ദനങ്ങളുമായി താരങ്ങള്‍, പിണറായിസത്തിന് കൈയ്യടിച്ച് സിനിമാലോകം
നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ പിണറായി വിജയനെയും എല്‍ഡിഎഫ് മുന്നണിയെയും അഭിനന്ദിച്ച് താരങ്ങള്‍. നിരവധി പേരാണ് മുഖ്യമന്ത്രിക്കും മറ്റ് നേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് എത്തിയത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, മാലാ പാര്‍വ്വതി, റോഷന്‍ ബഷീര്‍ ഉള്‍പ്പെടെയുളളവരെല്ലാം അഭിനന്ദനങ്ങള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. "വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.

ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ആശംസകള്‍ എന്നാണ് ടൊവിനോ തോമസ് തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്. ജനങ്ങളുടെ അവകാശം+വിശ്വാസം=വിജയം അഭിവാദ്യങ്ങള്‍ എന്നാണ് നടന്‍ ജയസൂര്യ പിണറായി വിജയനും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ അറിയിച്ച് കുറിച്ചത്. കേരളത്തില്‍ ഉചിതമായ സേവനങ്ങളാല്‍ ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
വരും നല്ല നാളുകള്‍ക്കും നല്ല തുടര്‍ഭരണത്തിനുമായി കാത്തിരിക്കുന്നു എന്ന് നടന്‍ സിജു വില്‍സണും കുറിച്ചു. ധര്‍മ്മടത്തുനിന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയത്. ധര്‍മ്മടത്തുനിന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയത്. റെക്കോര്‍ഡ് ഭൂരിപക്ഷം നേടിക്കൊണ്ടാണ് ഇത്തവണ പിണറായി വിജയന്‍ തിരിഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി കെ കെ ശൈലജയും വലിയ ഭൂരിപക്ഷം മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും നേടി.
Recommended Video
യുഡിഎഫിന് ഇത്തവണ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. വോട്ടെണ്ണല്‍ സമയത്ത് ബിജെപി സീറ്റ് നേടും എന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ലാപ്പില്‍ കാലിടറി. അധികാരതുടര്‍ച്ച നേടുന്ന ആദ്യ സിപിഎം മുഖ്യമന്ത്രിയെന്ന ചരിത്ര നേട്ടമാണ് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ മുഖ്യമന്ത്രി നേടിയത്.


Click it and Unblock the Notifications











