twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ കമ്യൂണിസം പറഞ്ഞാല്‍ 'വെട്ട്' ഉറപ്പ്

    By Meera Balan
    |

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കമ്യൂണിസം പറയുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിയ്ക്കുന്നു, ഇടത്, കമ്യൂണിസ്റ്റ്, മാവോ സെ തുങ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിയ്ക്കാന്‍ പാടില്ലത്രേ. നവാഗതനായ സുധീപ്‌തോ ഡേ സംവിധാനം ചെയ്ത ഷിര്‍ഷേന്ദുര്‍ ഡയറി എന്ന ചിത്രമാണ് പ്രദര്‍നനാനുമതി ലഭിയ്ക്കാതെ ആയത്. ചിത്രത്തില്‍ കമ്യൂണിസത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ രംഗങ്ങള്‍ എന്നിവ മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം. ഇത്തരം ആറ് രംഗങ്ങളോളം സെന്‍സര്‍ ബോര്‍ഡ് മാറ്റി

    സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ മൃണാള്‍സെന്‍, ബുദ്ധദേബ് ദാസ് ഗുപ്ത, തരുണ്‍ മസുംദര്‍, അസീസുള്‍ ഹക്ക്, അശോക് മുഫോപാദ്യായ് എന്നീ പ്രതിഭകള്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രുമായി മുന്നോട്ട് പോകുന്നതിന് സുദീപ്‌തോ ഡേയ്ക്ക് ഇവര്‍ പിന്തുണയും നല്‍കുന്നുണ്ട്.

    Cpm

    ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ മാറ്റിയ സെന്‍സര്‍ ബോര്‍ഡ് നടപടി പുനപരിശോധിയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇടത് പ്രസ്ഥാനങ്ങളെയും പോരാട്ടങ്ങളെയും അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഷിര്‍ഷേന്ദുര്‍ ഡയറിയില്‍ ഒരു ദിവസം കാണാതാകുന്ന ഒരു നാടക സിനിമാ സംവിധായകന്റെ കഥയാണ് പറയുന്നത്.

    പൊലീസ് അദ്ദേഹത്തിന്റെ ഡയറി കണ്ടെത്തുന്നു. തന്റെ അച്ഛന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇടത് പക്ഷത്തോട് ഏറെ അടുക്കുന്ന ഒരു വ്യക്തിയാണ് സംവിധയകന്‍. 2009-2010 ലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊലപാതകങ്ങള്‍ അക്രമ രാഷ്ട്രീയം എന്നിവയും ചിത്രത്തില്‍ പ്രതിപാദിയ്ക്കുന്നുണ്ട്.

    വേശ്യ എന്ന പദവും മാവോ സെ തൂങ് എന്ന പദവും ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കി. 2012-13 ലാണ് ഡേ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഭാര്യയ്ക്ക കാന്‍സര്‍ പിടിപെട്ട് ചികിത്സയിലായതിനാല്‍ അദ്ദേഹത്തിന് എഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ ചിത്രം പ്രദര്‍ശനത്തിനൊരുങ്ങിയത്. ഈ മാസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് താന്‍ ആഗ്രഹിയ്ക്കുന്നതെന്ന് ഡേ പറഞ്ഞു.

    English summary
    Film stopped for using ‘Leftist’ in dialogue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X