നായകറോളുകള്‍ തന്നെ വേണമെന്നില്ല, വില്ലനായാലും നുമ്മ റെഡി'! ജയസൂര്യ നിങ്ങ പൊളിയാണ് മച്ചാനെ

By Prashant V R

ജയസൂര്യയെക്കുറിച്ച് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയസൂര്യയെ വിളിച്ചതും അദ്ദേഹത്തോട് സംസാരിച്ചതുമാണ് ജെറി ഹാരിസണ്‍ കുരിശ്ശിങ്കല്‍ എന്ന പ്രേക്ഷകന്‍ പങ്കുവെച്ചിരിക്കുന്നത്. ഗുലുമാല്‍ സിനിമ ഇറങ്ങിയ കാലത്ത് ജയസൂര്യയുമായി സംസാരിച്ചതിനെക്കുറിച്ച് സിനിമാഗ്രൂപ്പിലാണ് ഇദ്ദേഹം എഴുതിയിരിക്കുന്നത്.

ജെറിയുടെ വാക്കുകളിലേക്ക്: സംഭവം നടക്കുന്നത് 2010ല്‍ എന്തോ ആണ്. ഗുലുമാല്‍ എന്ന കുഞ്ചാക്കോ-ജയസൂര്യ പടം റിലീസ് കഴിഞ്ഞ സമയം. ഞാന്‍ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്ത ടൈം. ജയസൂര്യയും ആ സമയത്താണ് ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്തതെന്നാണ് ഓര്‍മ്മ. കണ്ടപാടെ റിക്വസ്റ്റ് കൊടുത്ത്. അപ്പോതന്നെ പുളളി എന്നെ ഫ്രണ്ട് ആയി ആഡ് ചെയ്തു. അന്ന് ഇന്നത്തെ പോലെയല്ല. പേജും ഗ്രൂപ്പും ഒന്നും ഇല്ല.

ആഡ് ചെയ്തപ്പോ തന്നെ

ആഡ് ചെയ്തപ്പോ തന്നെ ഞാന്‍ പുളളിയുടെ വാളില്‍ ഒരു മെസേജ് ചെയ്തു. പുളളിയുടെ ആക്ടിങ്ങ് ഇഷ്ടമാണെന്നും സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞതും പുള്ളി എന്നോട് നമ്പര്‍ ചോദിച്ചു. നമ്പര്‍ കൊടുത്തതും എനിക്കൊരു കോള്‍, എടുത്തപ്പോ ജയസൂര്യയാണ്. അയ്യോ ഞാന്‍ തിരിച്ചു വിളിക്കട്ടെ എന്ന് ചോദിച്ചു. പുളളി പറഞ്ഞത് ഒരു ഫോണ്‍ ചെയ്യാനുളള ക്യാഷ് ഒകെ ദൈവം സഹായിച്ച് കയ്യിലുണ്ട് എന്നാണ്.

എന്റെ പേര് ചോദിച്ചു

എന്റെ പേര് ചോദിച്ചു. ഗുലുമാല്‍ എന്ന സിനിമയിലെ നിങ്ങളുടെ ക്യാരക്ടറിന്റെ പേരാണ് എന്റെ എന്ന് പറഞ്ഞു. അത് കൊളളാമെന്നും സ്വഭാവം അങ്ങനെ ആവാതെ ഇരുന്നാല്‍ മതിയെന്നുമായിരുന്നു മറുപടി. എന്നിട്ട് ആള് കുറെ ചിരിച്ചു. ഫോണ്‍ കോള്‍ ഏകദേശം ഒരു 15-20 മിനിറ്റ് ഉണ്ടായിരുന്നു.

അന്ന് ഞാന്‍ പുളളിയോട്

അന്ന് ഞാന്‍ പുളളിയോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് എങ്ങനെയുളള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇനി ആഗ്രഹമെന്നാണ്. പുളളി പറഞ്ഞ മറുപടി ഇതായിരുന്നു. കിട്ടുന്ന ഏത് വേഷവും നന്നായി ചെയ്യുന്നതിനോടൊപ്പം വ്യത്യസ്തമായ മേക്കോവറില്‍ വരണമെന്നുമാണ്. അങ്ങനെ ആരേലും നിലവില്‍ ഉണ്ടോ എന്ന ചോദ്യത്തിന് പുളളി പറഞ്ഞത് മമ്മൂക്കയുടെ ഒട്ടുമിക്ക സിനിമയിലെ ഫോട്ടോസ് കണ്ടാല്‍ ഏത് സിനിമയാണെന്ന് പറയാന്‍ പറ്റും.

ഒരുപാട് ദൂരം ഇനിയും പോവാനുണ്ട്.

ഒരുപാട് ദൂരം ഇനിയും പോവാനുണ്ട്. നായക റോളുകള്‍ തന്നെ വേണൊന്നുമില്ല. വില്ലന്‍ ആയാലും നുമ്മ റെഡി എന്നാണ്. അന്നേരം എനിക്കോര്‍മ്മ വന്നത് കങ്കാരുവിലെ മോനച്ചനെ ആണ്. ഇന്നിപ്പോ പത്ത് വര്‍ഷം കഴിഞ്ഞു. ജയസൂര്യയുടെ സിനിമകള്‍ എടുത്താല്‍ 90 ശതമാനം പുളളി മേല്‍പറഞ്ഞ കാര്യത്തോട് സത്യസന്ധത പാലിച്ചിട്ടുണ്ട്.

സിനിമ വിജയമായാലും

സിനിമ വിജയമായാലും പരാജയമായാലും ജയസൂര്യ തന്റെതായ രീതിയില്‍ ആ കഥാപാത്രത്തിന് വ്യത്യസ്തത വരുത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. കഴിഞ്ഞ ദിവസം സൈജു കുറുപ്പിന്റെ ഒരു ഇന്റര്‍വ്യൂവില്‍ പുളളി പറഞ്ഞു; അടുത്ത വര്‍ഷത്തേക്കുളള കഥാപാത്രത്തിന് വേണ്ടി ജയസൂര്യ നോട്ട്‌സ് പ്രിപ്പയേര്‍ ചെയ്യുന്നത് കണ്ടു. അത്ഭുതം തോന്നി. അപ്പോഴാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേയുളള എന്റെ ഫോണ്‍ വിളി ഓര്‍മ്മ വന്നതും പോസ്റ്റ് ഇടണം എന്ന് തോന്നിയതും. ജയസൂര്യ നിങ്ങ പൊളിയാണ്.. മച്ചാനെ കീപ്പ് ഗോയിങ്ങ്.

Read more about: jayasurya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X