»   » മോഹന്‍ലാലിനെ വെച്ച് മാന്‍ ഫ്രൈഡേയില്ല: രഞ്ജിത്

മോഹന്‍ലാലിനെ വെച്ച് മാന്‍ ഫ്രൈഡേയില്ല: രഞ്ജിത്

Posted By:
Subscribe to Filmibeat Malayalam

കോഴിക്കോട്: മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ജോഡികളാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന് മാന്‍ ഫ്രൈഡേ എന്ന് പേരിട്ടു എന്ന വാര്‍ത്തകള്‍ തെറ്റ്. രഞ്ജിത്ത് ത്‌ന്നെയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെയാണ് രഞ്ജിത് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന് മാന്‍ ഫ്രൈഡേ എന്ന് പേരിട്ടു എന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്. മോഹന്‍ ലാലുമൊന്നിച്ചുള്ള ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കും എന്നും രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കടല്‍ കടന്ന് മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന പ്രൊജക്ടാണ് രഞ്ജിത്ത് - ലാല്‍ -മഞ്ജു ചിത്രം.

ranjith-mohanlal

മഞ്ജു വാര്യരുടെ തിരിച്ചുവരവ് രഞ്ജിത്തിന്റെ ചിത്രത്തിലൂടെയായിരിക്കും എന്നും മാന്‍ ഫ്രൈഡേ എന്നായിരിക്കും ഈ ചിത്രത്തിന് പേരെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. തികച്ചും കുടുംബചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. പരസ്യചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ രണ്ടാം സിനിമാ പ്രവേശം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കടല്‍ കടന്നൊരു മാത്തുക്കുട്ടി പൊട്ടിപ്പാളീസായതോടെയാണ് മോഹന്‍ ലാലിനെ വെച്ച് ഒരു ഹിറ്റ് ചിത്രമൊരുക്കി നില മെച്ചപ്പെടുത്താന്‍ രഞ്ജിത്ത് ഒരുങ്ങുന്നത്. ലാലും രഞ്ജിത്തും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെ നായികയായി മഞ്ജു വാര്യരെ ക്ഷണിക്കാം എന്ന ആശയം മുന്നോട്ടുവരികയായിരുന്നു. മോഹന്‍ ലാല്‍ - മഞ്ജു വാര്യര്‍ ജോഡിയുടെ സൂപ്പര്‍ ഹിറ്റായ ആറാം തമ്പുരാന് തിരക്കഥയൊരുക്കിയത് രഞ്ജിത്താണ്.

English summary
Film with Mohanlal- "MAN FRIDAY"...its just a piece of rumor !! The Project is Untitled as of now and the title will be announced soon. - Ranjith wrote in Facebook page. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam