വണ്‍ഇന്ത്യയ്ക്ക് ഇനി ഫില്‍മിബീറ്റ്
രാജ്യത്തെ ഏറ്റവും വലിയ ബഹുഭാഷാ സൈറ്റായ വണ്‍ഇന്ത്യയില്‍ നിന്നും സിനിമാ വാര്‍ത്തകള്‍ക്കു മാത്രമായി ഒരു പോര്‍ട്ടല്‍ വരുന്നു. ഫില്‍മിബീറ്റ് (ഡോട്ട്) കോം. (www.filmibeat.com). മലയാളം വണ്‍ ഇന്ത്യയുടെ പേജില്‍ ചലച്ചിത്ര വശേഷങ്ങള്‍ ഇനിയും ഉണ്ടാവും. പക്ഷേ അത് ഫില്‍മിബീറ്റില്‍ നിന്നുള്ളതായിരിയ്ക്കും.
തുടക്കത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് സൈറ്റ് ലഭ്യമാകുന്നത്. താമസിയാതെ ബംഗാളി, ഗുജറാത്തി അടക്കമുള്ള ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും ഫില്‍മിബീറ്റ് ലഭ്യമാക്കാനാണ് പദ്ധതി.

സിനിമാ ലോകത്തെ വാര്‍ത്തകളും വിശേഷങ്ങളും പ്രാദേശിക ഭാഷകളിലൂടെ അതിവേഗം വായനക്കാരിലെത്തിക്കുകയാണ് പുതിയ സൈറ്റിലൂടെ വണ്‍ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. സെപ്തംബര്‍ അവസാനമാകുമ്പോഴേക്കും ഇന്ത്യയില്‍ ഏറ്റവും അധികം വായനക്കാരുള്ള സിനിമാ പോര്‍ട്ടലായി ഫില്‍മിബീറ്റ് മാറും.
പുതിയ സൈറ്റ് ചലച്ചിത്ര ലോകത്തെ സജീവ സാന്നിദ്ധ്യമാക്കുകയാണ് പ്രധാന ഉദ്ദേശം. ചെറിയ പേരിലേയ്ക്ക് മാറിയതിന് പിന്നാലേ ചലച്ചിത്രങ്ങളുടെ മൈക്രോ സൈറ്റുകള്‍ ഉണ്ടാക്കാനും ഓണ്‍ലൈന്‍ പാര്‍ട്ട്‌നര്‍മാരാവാനും ഫില്‍മിബീറ്റ് ഉദ്ദേശിയ്ക്കുന്നുണ്ട്.
ചലച്ചിത്ര ലോകത്തെ വിശേഷങ്ങള്‍ നിങ്ങള്‍ക്ക് ഫില്‍മിബീറ്റിന് പങ്ക്‌വയ്ക്കണമെങ്കില്‍ [email protected] എന്ന വിലാസത്തിലേയ്ക്ക് ഒരു മെയില്‍ അയയ്ക്കുകയേ വേണ്ടതുള്ളൂ. മറ്റ് വിശദാംശങ്ങള്‍ അറിയാനും ഈ മെയില്‍ ഉപയോഗിയ്ക്കാം.


Click it and Unblock the Notifications











