മികച്ച പുതുമുഖ താരം അഹാന
അങ്ങനെ ഫില്‍മിബീറ്റ് നടത്തിയ പോള്‍ റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ സമയമായി. ഈ വര്‍ഷത്തെ മികച്ച നടന്‍, നടി, സിനിമ, സംവിധായകന്‍, വില്ലന്‍, ഹാസ്യ താരം, പാട്ട്, പുതുമുഖ താരം എന്നീ ഗാറ്റഗറിയിലേക്കാണ് ഫില്‍മിബീറ്റ് പോള്‍ നടത്തിയത്.
2013 നെ അപേക്ഷിച്ച് 2014 ല്‍ മലയാള സിനിമയില്‍ എത്തി പുതുമുഖ അഭിനേതാക്കളുടെ എണ്ണം വളരെ കുറവാണ്. അതേ സമയം ഒത്തിരി നവാഗത സംവിധായകര്‍ മലയാള സിനിമയിലേക്ക് എത്തുകയുണ്ടായി. പോയ വര്‍ഷം മലയാള സിനിമയില്‍ എത്തിയ മികച്ച പുതമുഖ നടിമാരില്‍ മുന്നില്‍ അഹാന കൃഷ്ണ.
ഞാന്‍ സ്റ്റീവ് ലോപ്പസിനെ കുറിച്ച് അഹാന പറഞ്ഞത്...

മികച്ച പുതുമുഖ താരം അഹാന
52 ശതമാനം വോട്ടുകളോടെയാണ് അഹാന കൃഷ്ണ കുമാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന വെള്ളിത്തിരയിലെത്തിയത്.

മികച്ച പുതുമുഖ താരം അഹാന
പോയ വര്‍ഷം മലയാളത്തില്‍ ഏറ്റവും ഭാഗ്യ തുണച്ച നടിയാണ് നിക്കിഗില്‍റാനി. ഇപ്പോള്‍ നിക്കി മലയാളത്തിന് പുതമുഖമല്ലാതെയായിരിക്കുന്നു. 1983 എന്ന ചിത്രത്തിലൂടെയാണ് തുടക്കം. അതിന് ശേഷം ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ അതിഥി താരമായെത്തി. വെള്ളിമൂങ്ങ എന്ന ചിത്രത്തിലും ഗംഭീര വിജയം നേടി. 28 ശതമാനം വോട്ടുകളാണ് നിക്കി നേടിയത്.

മികച്ച പുതുമുഖ താരം അഹാന
മമ്മൂട്ടിയുടെ നായികയായി നെതര്‍ലാന്റില്‍ നിന്ന് വന്ന കരോലിന്‍ ബെക്കി മൂന്നാം സ്ഥാനത്താണ്. മംഗ്ലീഷ് എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. 12 ശതമാനം വോട്ടുകള്‍ നേടി.

മികച്ച പുതുമുഖ താരം അഹാന
ഞാന്‍ സ്റ്റീവ് ലോപ്പസില്‍ അഹാനയ്‌ക്കൊപ്പം ഫര്‍ഹാന്‍ ഫാസിലും അരങ്ങേറ്റം കുറിച്ചു. എട്ട് ശതമാനം വോട്ടികളോടെ ഫര്‍ഹാന്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു.


Click it and Unblock the Notifications











