മികച്ച ഹാസ്യ നടന്‍ അജു വര്‍ഗീസ് തന്നെ
മികച്ച ഹാസ്യതാരം എന്ന സീറ്റില്‍ അജു വര്‍ഗീസ് സ്ഥാനമുറുപ്പിച്ചു കഴിഞ്ഞു. 2014 ലെ മികച്ച ഹാസ്യ താരമാരാണെന്ന് ചോദിച്ച് ഫില്‍മിബീറ്റ് നടത്തിയ പോളില്‍ വായനക്കാര്‍ തിരഞ്ഞെടുത്തത് അജു വര്‍ഗീസിനെ തന്നെ. 45 ശതമാനം വോട്ടുകള്‍ക്കാണ് അജു മുന്നിലെത്തിയത്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, ബാബു രാജ് എന്നിവരോട് മത്സരിച്ചാണ് അജു മുന്നിലെത്തിയിരിക്കുന്നത്. കാണൂ...

മികച്ച ഹാസ്യ നടന്‍ അജു വര്‍ഗീസ് തന്നെ
2013 ലെ പോലെ തന്നെ അജുവിന് 2014 മികച്ചതായിരുന്നു. ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് ഫില്‍മിബീറ്റ് പോള്‍ നടത്തിയത്

മികച്ച ഹാസ്യ നടന്‍ അജു വര്‍ഗീസ് തന്നെ
വില്ലന്‍ വേഷങ്ങളിലൂടെ അരങ്ങത്തെത്തിയ ജോജു ജോര്‍ജും ഹാസ്യത്തില്‍ തന്റെ മിടുക്ക് തെളിയിച്ചു. രാജാധിരാജ എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ജോജു 32 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി.

മികച്ച ഹാസ്യ നടന്‍ അജു വര്‍ഗീസ് തന്നെ
മലയാള സിനിമയിലെ ഹാസ്യത്തിന്റെ വേറിട്ട മുഖമാണ് ചെമ്പന്‍ വിനോദിന്റേത്. സപ്തമ ശ്രീ തസ്‌കരയിലെ അഭിനയത്തിലൂടെ ചെമ്പന്‍ മൂന്നാം സ്ഥാനത്തെത്തി.

മികച്ച ഹാസ്യ നടന്‍ അജു വര്‍ഗീസ് തന്നെ
ഒരു ന്യൂ ജനറേഷന്‍ ബഡ്ഡി. സപ്തമ ശ്രീ തസ്‌കരയുള്‍പ്പടെ 2014 ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ നീരജിന്റെ സാന്നിധ്യമുണ്ട്.

മികച്ച ഹാസ്യ നടന്‍ അജു വര്‍ഗീസ് തന്നെ
പുതിയ കുറേ ഹാസ്യതാരങ്ങള്‍ മുന്നിലേക്ക് വന്നപ്പോള്‍ ബാബുരാജ് അല്പം പിന്തള്ളിപ്പോയി. എങ്കിലും പെരുച്ചാഴിയിലെ അഭിനയം മികച്ചതായിരുന്നു.


Click it and Unblock the Notifications











