മികച്ച നടന്‍ മമ്മൂട്ടി തന്നെ, ലാല്‍ രണ്ടാം സ്ഥാനത്ത്
ഈ വര്‍ഷത്തെ മികച്ച നടന്‍ എന്ന പോസ്റ്റിലേക്ക് മത്സരിച്ചത് രണ്ട് ജനറേഷനുകള്‍ തമ്മിലാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന്‍, സുരേഷ് ഗോപി തുടങ്ങിയ നടന്മാരുടെ എതിര്‍ വശത്തുണ്ടായിരുന്നത് ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി തുടങ്ങിയവരെ പോലുള്ള യുവ നടന്മാരാണ്.
എന്നാല്‍ ഫല്‍മിബീറ്റ് നടത്തിയ പോളില്‍ ഒരു സന്ദേഹവുമില്ലാതെ വായനക്കാര്‍ തിരഞ്ഞെടുത്ത മികച്ച നടന്‍ മമ്മൂട്ടി തന്നെ. മുന്നറിയിപ്പ്, വര്‍ഷം എന്നീ ചിത്രങ്ങളില്‍ കാഴ്ച വച്ച മികച്ച അഭിനയപ്രകടനം തന്നെയാണ് മമ്മൂട്ടിയെ തിരഞ്ഞെടുക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. പരാജയങ്ങള്‍ മാത്രമേ പോയ വര്‍ഷം ഉണ്ടായുള്ളൂവെങ്കിലും മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തെത്തി.

മികച്ച നടന്‍ മമ്മൂട്ടി തന്നെ, ലാല്‍ രണ്ടാം സ്ഥാനത്ത്
അന്‍പത് ശതമാനം വോട്ടുകളോടെയാണ് മമ്മൂട്ടി ഒന്നാം സ്ഥാനത്തെത്തിയത്. പ്രെയിസ് ദി ലോര്‍ഡ്, ബാല്യകാല സഖി അങ്ങനെ തുടക്കത്തില്‍ മമ്മൂട്ടിയ്‌ക്കൊന്ന് പാളിയെങ്കിലും മുന്നറിയിപ്പിലെയും വര്‍ഷത്തിലെയും അഭിനയം മികച്ചതായിരുന്നു. രാജാധിരാജയിലെയും മംഗ്ലീഷിലെയും പ്രകടനം ശരാശരിയിലും മുകളില്‍ തന്നെ ഇടം പിടിച്ചു.

മികച്ച നടന്‍ മമ്മൂട്ടി തന്നെ, ലാല്‍ രണ്ടാം സ്ഥാനത്ത്
20 ശതമാനം വോട്ടുകളോടെ മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കൂതറ, പെരുച്ചാഴി, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളിലാണ് പോയ വര്‍ഷം മോഹന്‍ലാല്‍ വേഷമിട്ടത്.

മികച്ച നടന്‍ മമ്മൂട്ടി തന്നെ, ലാല്‍ രണ്ടാം സ്ഥാനത്ത്
വിക്രമാദിത്യന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, ഞാന്‍ എന്നീ ചിത്രങ്ങളിലെ ദുല്‍ഖറിന്റെ അഭിനയം പ്രേക്ഷകപ്രീതി നേടി. മൂന്നാം സ്ഥാനത്ത് ദുല്‍ഖര്‍ ഇരിക്കുന്നു

മികച്ച നടന്‍ മമ്മൂട്ടി തന്നെ, ലാല്‍ രണ്ടാം സ്ഥാനത്ത്
അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയം സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ്. ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ച വച്ചു.

മികച്ച നടന്‍ മമ്മൂട്ടി തന്നെ, ലാല്‍ രണ്ടാം സ്ഥാനത്ത്
ബാംഗ്ലൂര്‍ ഡെയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളെ പരിഗണിച്ച് ഫഹദും ലിസ്റ്റിലുണ്ട്.

മികച്ച നടന്‍ മമ്മൂട്ടി തന്നെ, ലാല്‍ രണ്ടാം സ്ഥാനത്ത്
വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രകടനം സാധാരണക്കാരില്‍ ഒരാളായാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജു മേനോന്‍ മുഖ്യനായക വേഷത്തിലെത്തുന്നത്.

Click it and Unblock the Notifications