ആശ ശരത്തിനെയും മഞ്ജുവിനെയും പിന്തള്ളി നസ്‌റിയ ഫസ്റ്റ്
മികച്ച നടിയെയും നടനെയും കണ്ടെത്തുക പോയവര്‍ഷം ശ്രമകരമായ ജോലിയാണ്. വിരലിലെണ്ണാവുന്നത്ര സിനിമകളേ ഹിറ്റായുള്ളൂവെങ്കിലും അഭിനയ മികവില്‍ താരങ്ങള്‍ തമ്മില്‍ മത്സരമായിരുന്നു. ഫില്‍മിബീറ്റ് നടത്തിയ പോളില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടിയാണ്.
നായികാ നിരയിലേക്ക് മത്സരിച്ചത് മഞ്ജു വാര്യരും, നസ്‌റിയ നസീമും, ആശ ശരത്തും, അപര്‍ണ ഗോപിനാഥുമൊക്കെയാണ്. മഞ്ജു വാര്യരും നസ്‌റിയയും തമ്മിലാവും മത്സരമെന്നാണ് ആദ്യം കരുതിയത്. മത്സരം അവസാനത്തോട് അടുക്കുമ്പോഴേക്കും മഞ്ജുവിനെ പിന്തള്ളി ആശ ശരത്ത് കയറി. നസ്‌റിയയും ആശ ശരത്തും തമ്മിലായിരുന്നു പിന്നെ മത്സരം, ഇഞ്ചോടിഞ്ഞ് മത്സരം.

ആശയും നസ്‌റിയയും തമ്മിലായിരുന്നു മത്സരം
മത്സരത്തിന്റെ വിധി പ്രഖ്യാപിക്കാന്‍ സമയമായി, നസ്‌റിയ തന്നെ വിജയ്ച്ചു. ബാംഗ്ലൂര്‍ ഡെയിസിലെയും ഓം ശാന്തി ഓശാനയിലെയും പ്രകടനമാണ് നസ്‌റിയയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. 32 ശതമാനം വോട്ട് നസ്‌റിയ നേടി

ആശയും നസ്‌റിയയും തമ്മിലായിരുന്നു മത്സരം
30 ശതമാനം വോട്ടുകളോടെ ആശ ശരത്ത് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ പ്രാവശ്യം ദൃശ്യം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ധാരാളം നേടിയ ആശയെ ഈ വര്‍ഷം തുണച്ചത് രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷമാണ്.

ആശയും നസ്‌റിയയും തമ്മിലായിരുന്നു മത്സരം
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവന്ന മഞ്ജു വാര്യരായിരുന്നു തുടക്കത്തില്‍ ഒന്നാം സ്ഥനത്ത്. പോള്‍ അന്ത്യത്തോട് അടുക്കുമ്പോള്‍ മഞ്ജു മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ആശയും നസ്‌റിയയും തമ്മിലായിരുന്നു മത്സരം
മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അപര്‍ണയുടെ അഭിനയ മികവാണ് ഈ സ്ഥാനത്തേയ്ക്ക് നടിയെ പരിഗണിയ്ക്കാന്‍ കാരണം. അനായാസ അഭിനയത്തിലൂടെ അപര്‍ണ പ്രേക്ഷകരെ കൈയ്യിലെടുത്തിരുന്നു

ആശയും നസ്‌റിയയും തമ്മിലായിരുന്നു മത്സരം
സഹനടിമാരുടെ പട്ടികയില്‍ ഒതുക്കപ്പെട്ട കല്‍പനയുടെ മികച്ച അഭിനയമായിരുന്നു ഡോള്‍ഫിന്‍സിലേത്. ഡോള്‍ഫിന്‍സിലെ നായികയെ കൂടാതെ ബാംഗ്ലൂര്‍ ഡെയിസിലെ നിവിന്‍ പോളിയുടെ അമ്മയുടെ വേഷവും കല്‍പന മികവുറ്റതാക്കി.


Click it and Unblock the Notifications











