ഹാര്‍ട്ട് അറ്റാക്ക്; മണിരത്‌നം ആശുപത്രിയില്‍
ദില്ലി: പ്രശസ്ത സംവിധായയകന്‍ മണിരത്‌നത്തെ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ഇന്നലെയാണ് (05-05-2015) മണിരത്‌നത്തെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മണിരത്‌നത്തിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ തയ്യാറായില്ല. അദ്ദേഹം മയക്കത്തിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്ത ഓ കാദല്‍ കണ്മണിയാണ് മണിരത്‌നത്തിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ഏപ്രില്‍ 17 ന് റിലീസ് ചെയ്ത ചിത്രം വെറും നാല് ദിവസം കൊണ്ട് 14 കോടി നേടിയിരുന്നു. ഇപ്പോഴും വിജയകരമായി മുന്നേറുകയാണ് ഓകെ കണ്‍മണി.
ഇന്ത്യന്‍ സംഗീതത്തിന്റെ അഭിമാനം എആര്‍ റഹ്മാനെ ഉള്‍പ്പടെ ഐശ്വര്യ റായി ബച്ചന്‍, ആര്‍ മാധവന്‍ തുടങ്ങിയവരെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തി തന്നത് മണിരത്‌നമാണ്. ബോംബെ, റോജ, അലൈപ്പായുതേ, ദില്‍സെ, ഗുരു, രാവണ്‍, ഇരുവര്‍ അങ്ങനെ നീളും മണിരത്‌നത്തിന്റെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റ്


Click it and Unblock the Notifications











