ഹരികൃഷ്ണന്‍സിലെ ഗുപ്തന്‍ എവിടെ പോയി? ഇതാ ഇവിടെയുണ്ട്! വര്‍ഷങ്ങള്‍ക്ക് ശേഷം ഗുപ്തന്‍ തിരിച്ച് വരുന്നു
ചില താരങ്ങളെ അവരുടെ കഥാപാത്രത്തിന്റെ പേരിലായിരിക്കും പലപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്. അത്തരത്തിലൊരു കഥാപാത്രമാണ് ഹരികൃഷ്ണന്‍സിലെ ഗുപ്തന്‍. ജൂഹി ചൗള അവതരിപ്പിച്ച മീര എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ഗുപ്തന്റെ മരണമാണ് സിനിമയുടെ ഇതിവൃത്തം. മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച സിനിമ ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ട ചിത്രമാണ്.
ഗുപ്തന്‍ എന്ന കഥാപാത്രത്തിന് ശേഷം ആരും ആ താരത്തെ കണ്ടിട്ടുണ്ടാവില്ല. കാരണം അദ്ദേഹം ആകെ അഭിയനിച്ച സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗുപ്തന്‍ മലയാളത്തിലേക്ക് തിരിച്ച് വരികയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ഇത്തവണ നായകന്റെ വേഷത്തിലല്ലെന്നുള്ളതും ശ്രദ്ധേയമാണ്.

ഫാസിലിന്റെ ഹിറ്റ് സിനിമ
1998 ലാണ് ഫാസിലിന്റെ സംവിധാനത്തില്‍ ഹരികൃഷ്ണന്‍സ് റിലീസിനെത്തുന്നത്. സംവിധാനത്തിനൊപ്പം ഫാസിലു തന്നെയായിരുന്നു ഹരികൃഷ്ണന്‍സിന് തിരക്കഥ ഒരുക്കിയിരുന്നത്. വക്കീലന്മാരായ ഹരികൃഷ്ണന്‍സിന്റെ കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞത്. മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടനവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകരെ അത്രയധികം ത്രസിപ്പിച്ച മറ്റൊരു സിനിമ ഉണ്ടാവില്ല. ബോളിവുഡ് സുന്ദരി ജൂഹി ചൗളയായിരുന്നു നായിക. കുഞ്ചാക്കോ ബോബന്‍, ഇന്നസെന്റ്, നെടുമുടി വേണു, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു.

ഹരികൃഷ്ണന്‍സിലെ ഗുപ്തന്‍
നെടുമുടി വേണുവിന്റെ മകനായിട്ടാണ് ഗുപ്തന്‍ എന്ന കഥാപാത്രം എത്തുന്നത്. ഗുപ്തന്‍ കൊല്ലപ്പെടുന്നതോടെയാണ് സിനിമയുടെ കഥ മാറി മറിയുന്നത്. ഇത് അന്വേഷിക്കാനെത്തുന്ന വക്കീലന്മാരായി മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ചിരുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോനായിരുന്നു ഗുപ്തന്റെ വേഷത്തിലെത്തിയിരുന്നത്. നായകനായി സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും രാജീവ് മേനോന്റെ സംവിധാനത്തിലെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

രാജീവ് മേനോന്റെ സിനിമകള്‍
മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നിങ്ങനെ രണ്ട് തമിഴ് ചിത്രങ്ങളായിരുന്നു രാജീവ് മേനോന്‍ സംവിധാനം ചെയ്തിരുന്നത്. രണ്ട് സിനിമകളും വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയതായിരുന്നു. മിന്‍സാര കനവ് എന്ന ചിത്രം ബോക്‌സോഫീസിലെ വിജയം മാത്രമല്ല ദേശീയ പുരസ്‌കാരങ്ങളും നേടി കൊടുത്തിരുന്നു. പ്രഭു ദേവ, കാജോള്‍, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കി
മമ്മൂട്ടിയും ഐശ്വര്യ റായിയും തകര്‍ത്തഭിയനിച്ച കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സിനിമയായിരുന്നു രാജീവ് മേനോന്‍െ സംവിധാനം ചചെയ്ത രണ്ടാമത്തെ ചിത്രം. സംവിധാനത്തിന് പുറമേ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രാജീവ് മേനോന്‍ ആയിരുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സംവിധാനത്തിന് പുറമേ ഛായാഗ്രഹകനായി നിരവധി സിനിമകളിലും രാജീവ് മേനോന്‍ പ്രവര്‍ത്തിച്ചിരുന്നു.

പുതിയ സിനിമ വരുന്നു
രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയൊരു സിനിമ കൂടി വരികയാണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. സര്‍വ്വം താളമയം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജിവി പ്രകാശാണ് നായകനാവുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. നെടുമുടി വേണു, വിനീത്, ദിവ്യദര്‍ശിനി, കുമാരവേല്‍, ശാന്ത ധനഞ്ജയന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. രവി യാദവ് ആണ് ഛായാഗ്രഹണം. സിനിമയുടെ ട്രെയിലര്‍ ഒരാഴ്ച മുന്‍പ് റിലീസ് ചെയ്തിരുന്നു. 31-ാമത് ടോക്യോ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം ഡിസംബര്‍ 28 ന് തമിഴ്, തെലുങ്ക് പതിപ്പുകളായി ചിത്രം റിലീസിനെത്തും.

എആര്‍ റഹ്മാന്റെ മാജീക്
ഛായാഗ്രഹകനായി തെന്നിന്ത്യന്‍ സിനിമയിലേക്കെത്തിയ രാജീവ് മേനോന്റെ സിനിമകളുടെ വിജയത്തിന് പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ട്. സാക്ഷാല്‍ എആര്‍ റഹ്മാനാണ് മിന്‍സാര കനവിന്റെയും കണ്ടു കെണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്നിങ്ങനെ രാജീവ് മേനോന്റെ രണ്ട് സിനിമകള്‍ക്കും സംഗീതം പകര്‍ന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നതും എആര്‍ റഹ്മാന്‍ ആണെന്നുള്ളതാണ് ആരാധകരെ ആകാംഷയിലാക്കുന്നത്.


Click it and Unblock the Notifications











