മലയാള സിനിമകള്‍ വീണ്ടും ജയിലിലായോ

By Aswathi

ആദ്യകാലങ്ങളില്‍ ജയില്‍ പശ്ചാത്തലമാക്കി ഒരുപാട് സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്തിരുന്നു. സദയം, കലാപാനി തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അധികം കണ്ണീരൊലിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് കൈയ്യടി ലഭിക്കാതെയായപ്പോള്‍ ലൊക്കേഷന്‍ മാറി. കോളേജ് കാമ്പസുകളും മറ്റുമായ് പ്രധാന ലൊക്കേഷന്‍.

മാറിയ കാലത്തിന്റെ തിരക്കുള്ള ജീവതകഥ പറയുന്ന സിനിമകള്‍ ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ പശ്ചാത്തലം വിദേശ രാജ്യങ്ങളും തിരക്കുള്ള നഗരങ്ങളും ആക്കേണ്ടി വന്നു. ഇപ്പോളിതാ മലയാള സിനിമകള്‍ വീണ്ടും ജയിലുകളിലേക്ക് മടങ്ങുന്നു. സമീപ കാലത്ത് ഇറങ്ങിയതും ഇനി ഇറങ്ങാനിരിക്കുന്നതുമായ ചില ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് ജയിലായിരിക്കുന്നു.

മുന്നറിയിപ്പ്

മലയാള സിനിമകള്‍ വീണ്ടും ജയിലിലായോ

മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രഹകനായ വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പ് എന്ന കഥ തുടങ്ങുന്നതുതന്നെ ജയിലില്‍ നിന്നാണ്. രാഘവന്‍ എന്ന ജയില്‍ മോചിതന്റെ കഥ പറയാന്‍ വരുന്ന അഞ്ജലി എന്ന പത്രപ്രവര്‍ത്തക

എസ്‌കേപ് ഫ്രം ഉഗാണ്ട

മലയാള സിനിമകള്‍ വീണ്ടും ജയിലിലായോ

ഉഗാണ്ടയില്‍ ഒരു മലയാളി കുടുംബത്തിന് സംഭവിച്ച യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു രാജേഷ് നായരുടെ എസ്‌കേപ്പ് ഫ്രം ഉഗാണ്ട. രണ്ട് കൊലപാതകങ്ങള്‍ ചെയ്ത് ഉഗാണ്ടയിലെ ജയലില്‍ അകപ്പെട്ട ശിഖ (റിമ കല്ലിങ്കല്‍)യുടെയും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുടുംബത്തിന്റെയും കഥയാണ് സിനിമ പറയുന്നത്.

സപ്തമശ്രീ തസ്‌കര

മലയാള സിനിമകള്‍ വീണ്ടും ജയിലിലായോ

പുരസ്‌കാര ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് സപ്തശ്രീ തസ്‌കര. ആസിഫ് അലി, പൃഥ്വിരാജ്, തുടങ്ങി ഏഴ് യുവ താരങ്ങളാണ് ചിത്രത്തിലെ നായകന്മാര്‍. എഴ് ഐശ്വര്യമുള്ള കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത് വീയൂര്‍ ജയിലില്‍ വച്ചാണെന്ന് സംവിധായകന്‍ പറഞ്ഞു.

മോസായിലെ കുതിരമീനുകള്‍

മലയാള സിനിമകള്‍ വീണ്ടും ജയിലിലായോ

അജിത്ത് പിള്ള സംവിധാനം ചെയ്ത മോസായിലെ കുതിരമീനുകളും തുടങ്ങുന്നത് ജയിലില്‍ നിന്ന് രക്ഷപ്പെടുന്ന നായകന്മാരില്‍ നിന്നാണ്. ആസിഫ് അലിയും സണ്ണി വെയിനും ജയില്‍ച്ചാടിയാണ് ലക്ഷദ്വീപില്‍ എത്തുന്നത്.

സ്വാതന്ത്ര്യം അര്‍ദ്ധ രാത്രി

മലയാള സിനിമകള്‍ വീണ്ടും ജയിലിലായോ

കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രി. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകന്‍. ജയിലില്‍ നിന്ന് ചാടുന്ന പ്രതിയാണ് വിനയ്.

22 ഫീമെയില്‍ കോട്ടയം

മലയാള സിനിമകള്‍ വീണ്ടും ജയിലിലായോ

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തില്‍ ഒരു ഭാഗം ചിത്രീകരിച്ചിരിക്കുന്ന ജയിലില്‍ വച്ചാണ്. ചതിക്കപ്പെട്ട് ജയില്‍ എത്തപ്പെടുന്ന റിമയുടെ ടീസ എന്ന കഥാപാത്രത്തിന് പ്രതികാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X