അപ്രതീക്ഷിതമായ പരാജയങ്ങള്‍
ഛോട്ടാ മുംബൈ, അറബിക്കഥ എന്നീ ചിത്രങ്ങള്‍ 2007ലെ ഹിറ്റുകളാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയെ വിജയമാക്കിയത് മോഹന്‍ലാലിന്റെ പ്രകടനവും ആക്ഷന്‍-കോമഡി മസാലയുമാണ്. നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങളെ ചോദ്യം ചെയ്യുന്ന ലാല്‍ ജോസിന്റെ അറബിക്കഥ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.
വമ്പന്‍ പരസ്യകോലാഹലങ്ങളുമായെത്തി പരാജയത്തിലേക്ക് മുങ്ങിത്താണ ഏതാനും ചിത്രങ്ങള്‍ 2007ലുമുണ്ട്. മോഹന്‍ലാലിന്റെ അലിഭായി, റോക്ക് എന്‍ റോള്‍, ഫ്ലാഷ് എന്നീ മൂന്ന് ചിത്രങ്ങളും മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്സും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ചിത്രങ്ങളാണ്.
ബോക്സോഫീസില്‍ വിജയമായില്ലെങ്കിലും മോഹന്‍ലാലിനെ നായകനാക്കി പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശി, മമ്മൂട്ടി ചിത്രങ്ങളായ കയ്യൊപ്പ്, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായി. പരദേശിയിലെ മോഹന്‍ലാലിന്റെയും ഒരേ കടലിലെ മമ്മൂട്ടിയുടെ അഭിനയവും എടുത്തുപറയേണ്ടതാണ്.
മുന്‍ പേജ്


Click it and Unblock the Notifications











