twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ചുവട് മുന്നോട്ട്

    By Staff
    |

    വിജയങ്ങളുടെ കണക്കെടുപ്പില്‍ 2006നേക്കാള്‍ അല്പം മുന്നിലാണ് 2007. പ്രമുഖതാരങ്ങളെല്ലാം ഹിറ്റുകളുമായി താരത്തിളക്കത്തിന് മാറ്റുകൂട്ടി. പരീക്ഷണങ്ങള്‍ വിജയങ്ങളാക്കി മാറ്റാനുള്ള ചങ്കുറപ്പ് മലയാളത്തിലെ ചില സിനിമാപ്രവര്‍ത്തകര്‍ക്കുണ്ടെന്ന് 2007ലും തെളിഞ്ഞു. ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങള്‍ ഒരേ വര്‍ഷം സൂപ്പര്‍ഹിറ്റാവുന്ന അസാധാരണമായ കാഴ്ചയ്ക്കും 2007 സാക്ഷ്യം വഹിച്ചു.

    2007ന് തിളക്കമേകുന്നത് നാല് സൂപ്പര്‍ഹിറ്റുകളാണ്- മായാവി, ഹലോ, വിനോദയാത്ര, ചോക്ലേറ്റ്. ഹിറ്റുകളുടെ കൂട്ടത്തില്‍ ഛോട്ടാ മുംബൈ, അറബിക്കഥ എന്നീ ചിത്രങ്ങളുണ്ട്. ക്രിസ്മസ് ചിത്രമായ കഥ പറയുമ്പോള്‍ ഹിറ്റാവുമെന്നാണ് ആദ്യചിത്രങ്ങളിലെ കളക്ഷന്‍ നല്‍കുന്ന സൂചന.

    മായാവി

    ജനവരിയില്‍ റിലീസ് ചെയ്ത മായാവി ഒരിടവേളക്കു ശേഷം മമ്മൂട്ടിക്ക് ലഭിച്ച സൂപ്പര്‍ഹിറ്റാണ്. തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം ഷാഫി-മമ്മൂട്ടി കൂട്ടുകെട്ടില്‍ നിന്ന് മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടി. രാജമാണിക്യവും തുറുപ്പുഗുലാനും പോലെ ആക്ഷനും കോമഡിയും ചേര്‍ത്തൊരുക്കുന്ന തട്ടുപൊളിപ്പന്‍ മമ്മൂട്ടി ചിത്രം വിജയം എന്ന ഫോര്‍മുല മായാവിയിലും ക്ലിക്ക് ചെയ്തു. ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥക്ക് പ്രത്യേക സ്ഥാനമുണ്ട്.

    ഹലോ

    റാഫി മെക്കാര്‍ട്ടിന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ഹലോ. മദ്യപാനിയായ അഭിഭാഷകനായി മോഹന്‍ലാല്‍ കാഴ്ച വയ്ക്കുന്ന പ്രകടനവും ലാല്‍-ജഗതി കൂട്ടുകെട്ടിന്റെ തിരിച്ചുവരവും ചിത്രത്തെ വന്‍വിജയമാക്കി. മായാവി പോലെ ഹലോയും ഒരു തട്ടുപൊളിപ്പന്‍ മസാലയാണ്. തങ്ങളുടെ ചിത്രങ്ങളില്‍ നോണ്‍ സ്റ്റോപ്പ് കോമഡി ഒരുക്കുന്ന റാഫി മെക്കാര്‍ട്ടിന്‍ ഹലോയിലും പ്രേക്ഷകര്‍ക്ക് ചിരിവിരുന്നൊരുക്കി.

    വിനോദയാത്ര

    ചാന്തുപൊട്ടിനു ശേഷം നീണ്ട ഇടവേളക്കു ശേഷമാണ് ഒരു ദിലീപ് ചിത്രം സൂപ്പര്‍ഹിറ്റാവുന്നത്. കഴിഞ്ഞ വര്‍ഷം ദീലിപിന് സൂപ്പര്‍ഹിറ്റുകളൊന്നുമുണ്ടായിരുന്നില്ല. വിനോദയാത്രയിലൂടെ ദിലീപ് ഒരു തിരിച്ചുവരവാണ് നടത്തിയത്. ദിലീപിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയെയും മമ്മൂട്ടിയുടെ ബിഗ് ബിയെയും പിന്നിലാക്കിയാണ് വിഷുച്ചിത്രങ്ങളില്‍ കളക്ഷനില്‍ വിനോദയാത്ര മുന്നിലെത്തിയത്.

    ചോക്ലേറ്റ്

    2006ല്‍ ക്ലാസ് മേറ്റ്സെങ്കില്‍ 2007ല്‍ ചോക്ലേറ്റ്. കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, മത്സരത്തിനുണ്ടായിരുന്ന സൂപ്പര്‍താര ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി ഈ വര്‍ഷവും ഒരു പൃഥ്വിരാജ് ചിത്രം സൂപ്പര്‍ഹിറ്റായി. മമ്മൂട്ടി ചിത്രമായ മായാവിക്കു ശേഷം കാമ്പസ് ചിത്രമെന്ന നിലയില്‍ ഷാഫി നടത്തിയ പരീക്ഷണവും വന്‍വിജയമായി. മായാവി, ചോക്ലേറ്റ് എന്നീ ചിത്രങ്ങളുമായി 2007ന്റെ താരമാവുകയാണ് ഈ സംവിധായകന്‍.

    അടുത്ത പേജ്

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X