»   » മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടിയും, മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലും നിര്‍മിച്ച സൂപ്പര്‍ഹിറ്റുകള്‍

മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടിയും, മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലും നിര്‍മിച്ച സൂപ്പര്‍ഹിറ്റുകള്‍

Written By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ അഭിമാനമാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിച്ച് അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുമ്പോള്‍ കേരളത്തിന് അതൊരു ആഘോഷമാണ്.

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചത് അഭിനേതാക്കള്‍ എന്ന നിലയില്‍ മാത്രമല്ല, ഇരുവരും ഒന്നിച്ചൊരു പ്രൊഡക്ഷന്‍ ഹൗസും ഉണ്ടായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം നടി സീമയും ഇതില്‍ അംഗമാണ്.

കാസിനോ പ്രൊഡക്ഷന്‍സ് എന്നായിരുന്നു ആ നിര്‍മാണ കമ്പനിയുടെ പേര്. ഇരുവരും ഒന്നിച്ച ചിത്രങ്ങളാണ് കാസിനോ പ്രൊഡക്ഷന്‍സ് നിര്‍മിച്ചത്. നോക്കാം, ആ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന്

മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടിയും, മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലും നിര്‍മിച്ച സൂപ്പര്‍ഹിറ്റുകള്‍

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഉടമസ്ഥാവകാശമുള്ള കാസിനോ ഫിലിംസിന്റെ ബാനറില്‍ രാജു മാത്യു നിര്‍മിച്ച ചിത്രമാണ് കരിമ്പിന്‍ പൂവിനക്കരെ. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഭരത് ഗോപിയും സീമയും ഉര്‍വശിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടിയും, മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലും നിര്‍മിച്ച സൂപ്പര്‍ഹിറ്റുകള്‍

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അടിയൊഴുക്കുകള്‍. മമ്മൂട്ടിയും മോഹന്‍ലാലും സീമയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നിര്‍മിച്ചത് മൂവര്‍ക്കും ഉടമസ്ഥാവകാശമുള്ള കാസിനോ ഫിലിംസാണ്

മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടിയും, മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലും നിര്‍മിച്ച സൂപ്പര്‍ഹിറ്റുകള്‍

1986 ല്‍ റിലീസ് ചെയ്ത ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രം നിര്‍മിച്ചതും കാസിനോ ഫിലിംസായിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടിയും സീമയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടിയും, മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലും നിര്‍മിച്ച സൂപ്പര്‍ഹിറ്റുകള്‍

കാസിനോ ഫിലിംസ് നിര്‍മിച്ചതില്‍, മമ്മൂട്ടി അഭിനയിക്കാത്ത ഏക ചിത്രമാണ് നാടോടിക്കാറ്റ്. കാസിനോ ഫിലിംസിന്റെ ബാനറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, സെഞ്ചുറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

English summary
Films which are produced by Casino Productiosn

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam