ലാല്‍ ജോസ് കനിഞ്ഞു; ആംഗ്രി ബേബീസ് എത്തുന്നു
അനുപ് മേനോന്‍ ഭാവന എന്നിവരെ ജോഡികളാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് എന്ന ചിത്രം ഏറെ നാളായി പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാന്‍ കഴിയാതെ കിടക്കുകയാണ്. ഇപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസിന്റെ വിതരണ കമ്പനിയായ എല്‍ജെ ഫിലിംസ് ആംഗ്രി ബേബീസ് പ്രദര്‍ശനത്തിനെത്തിക്കാന്‍ മുന്‍കയ്യെടുത്തിരിക്കുകയാണ്. ലാല്‍ ജോസ് സിനിമ കാണുകയും ചിത്രം വിതരണം ചെയ്യാന്‍ താല്‍പര്യം കാണിയ്ക്കുകയുമായിരുന്നുവെന്ന് സജി സുരേന്ദ്രന്‍ പറയുന്നു. ജൂണ്‍ 6നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ചിത്രീകരണം വിചാരിച്ച സമയത്ത് പൂര്‍ത്തിയാക്കിയിട്ടും പലവിധ കാരണങ്ങളാല്‍ ആംഗ്രി ബേബീസിന്റെ റിലീസ് പ്രശ്‌നത്തിലാവുകയായിരുന്നു.
നേരത്തേ ചാനലുകാര്‍ തിരിഞ്ഞുനോക്കാതിരുന്ന 1983ഉം ലാല്‍ ജോസിന്റെ കമ്പനിയാണ് വിതരണം ചെയ്തത്. ഇതിന് മുമ്പ് തട്ടത്തിന്‍ മറയത്ത്, നേരം, തിര തുടങ്ങിയ ചിത്രങ്ങളും എല്‍ജെ ഫിലിംസ് വിതരണത്തിനെത്തിച്ചിരുന്നു.

പ്രണയിച്ച് വിവാഹം കഴിയ്ക്കുകയും പിന്നീട് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്യുന്ന ദമ്പതിമാരുടെ കഥയാണ് ആംഗ്രി ബേബീസ്. നേരത്തേ ചിത്രത്തിന് ആംഗ്രി ബേര്‍ഡ്‌സ് എന്നായിരുന്നു പേരിട്ടിരുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥയും സംഭാഷണവും.
പി ബാലചന്ദ്രന്‍, നിഷാന്ത് സാഗര്‍, ഷാജു, പാര്‍വ്വതി നായര്‍, നിമിഷ, അരുണ്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മുംബൈയിലും കേരളത്തിലുമായിട്ടാണ് ആംഗ്രി ബേബീസ് ചിത്രീകരിച്ചത്.


Click it and Unblock the Notifications











