For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയുമായി ഒരു ബന്ധവുമില്ല, എല്ലാം അവസാനിപ്പിച്ചു; ആ സൗഹൃദം മുന്നോട്ടില്ലെന്ന് ലൈവില്‍ റോബിന്‍ രാധകൃഷ്ണന്‍

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ഏറ്റവും ചര്‍ച്ചയായ താരങ്ങളാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും ദില്‍ഷ പ്രസന്നനും. വീടിനകത്ത് നിന്നും തുടങ്ങിയ ഇരുവരുടെയും സൗഹൃദം പുറത്ത് ലവ് ട്രാക്കായി വ്യാഖ്യനിക്കപ്പെട്ടിരുന്നു. ദില്‍ഷയോട് റോബിന്‍ പ്രണയാഭ്യര്‍ഥന നടത്തിയതോടെ അത് സത്യമാവാന്‍ ആരാധകരും ആഗ്രഹിച്ചു.

  എന്നാല്‍ മത്സരത്തിന് ശേഷം സംഭവിച്ചത് മറ്റൊന്നാണ്. റോബിന്‍ ഷോ യില്‍ നിന്നും പുറത്താക്കപ്പെടുകയും ദില്‍ഷ വിന്നറാവുകയും ചെയ്തു. പുറത്ത് വന്നതിന് ശേഷം പെട്ടെന്നൊരു വിവാഹത്തിന് സമ്മതമല്ലെന്നും റോബിനുമായിട്ടുള്ള എല്ലാ ബന്ധവും ഒഴിവാക്കിയതായും താരം വ്യക്തമാക്കി. പിന്നാലെ ദില്‍ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്.

  റോബിനെ പറ്റിച്ചില്ലേ എന്നും വിജയിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നുമൊക്കെ ചിലര്‍ ആരോപിച്ചു. ഇപ്പോള്‍ റോബിന്‍ മറ്റൊരു വിവാഹിത്തിന് തീരുമാനിച്ചതോടെ വീണ്ടും ദില്‍ഷയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. ഒടുവില്‍ ഇതൊക്കെ ഒന്ന് അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് റോബിന്‍. സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവിലെത്തിയാണ് ദില്‍ഷയുമായി യാതൊരു ബന്ധവുമില്ലെന്ന് റോബിന്‍ വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകളിങ്ങനെ..

  Also Read: ശ്രീനിവാസന് 5000 വരെ പ്രതിഫലം കിട്ടിയിട്ടുണ്ട്; പണത്തിനോട് ഭ്രമം കാണിക്കാത്ത താരങ്ങളെ കുറിച്ച് നിര്‍മാതാവ്

  'എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഡോക്ടര്‍ റോബിന്‍ രാധകൃഷ്ണന്‍. വളരെ പ്രധാനപ്പെട്ടൊരു മെസേജ് പങ്കുവെക്കാനാണ് ഞാനീ വീഡിയോ ചെയ്യുന്നത്. മാക്‌സിമം എല്ലാവരിലേക്കും ഇത് ഷെയര്‍ ചെയ്യണം' എന്ന് പറഞ്ഞാണ് റോബിന്‍ സംസാരിച്ച് തുടങ്ങുന്നത്.

  'ദില്‍ഷയും ഞാനും തമ്മില്‍ ബിഗ് ബോസിനകത്ത് നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയതിന് ശേഷം ഞങ്ങള്‍ ഫ്രണ്ട്ഷിപ്പ് മുന്നോട്ട് കൊണ്ട് പോകുന്നില്ല. ഹെല്‍ത്തിയായി അത് ക്ലോസ് ചെയ്തു. പക്ഷേ ഇപ്പോഴും അതിന്റെ പേരില്‍ പല പ്രശ്‌നങ്ങളും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട്. അതൊന്നും ഇനി വേണ്ട. എന്റെയൊരു റിക്വസ്റ്റാണ്. കാരണം ദില്‍ഷ, അവളുടെ ജീവിതവുമായി മുന്നോട്ട് പോയി. ഞാനെന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

  Also Read: കാവ്യ മാധവന് ശബ്ദം കൊടുത്തിട്ട് അവസാനം തനിക്ക് പാരയായി മാറി; ശബ്ദം പൊല്ലാപ്പായ കഥ പറഞ്ഞ് ശ്രീജ രവി

  രണ്ട് പേര്‍ക്കും കരിയറും ജീവിതവുമൊക്കെ ഉണ്ട്. അതുകൊണ്ട് ദയവ് ചെയ്ത് സോഷ്യല്‍ മീഡിയ ഫൈറ്റസും കാര്യങ്ങളുമൊന്നും വേണ്ട എന്നുള്ളതാണ് എന്റെയൊരു റിക്വസ്റ്റ്. ഞാന്‍ സൂരജുമായി സംസാരിച്ചു. പ്രശ്‌നങ്ങളെല്ലാം ഞങ്ങള്‍ പരിഹരിച്ചു. അതുകൊണ്ട് ദൈവത്തെ ഓര്‍ത്ത് ദില്‍ഷയെയോ അവളുടെ കുടുംബത്തെയോ സൂരജിനെ പറ്റിയോ ആരും ഇനി നെഗറ്റിവിറ്റായ കാര്യങ്ങളൊന്നും പറയണ്ട. നമുക്ക് ഈ പ്രശ്‌നം ഇതോട് കൂടി അവസാനിപ്പിക്കണം.

  ഇത് എല്ലാവരിലേക്കും എത്തിക്കുക. ഒരൊറ്റ ജീവിതമല്ലേ ഉള്ളൂ, അതില്‍ ഉള്ള പ്രശ്‌നങ്ങളൊക്കെ നേരിടുന്നതിനെക്കാളും നല്ലത് ഹാപ്പിയായി ജീവിക്കുകയാണെന്ന് റോബിന്‍ പറയുന്നു.

  റോബിൻ്റെ ലൈവ് വീഡിയോ കാണാം

  English summary
  Finally Bigg Boss Fane Dr. Robin Radhakrishnan Reveals He Closed Friendship With Dilsha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X