»   » ഒടുവില്‍ ലാലേട്ടനും കിട്ടി ഡോക്ടറേറ്റ്! അതും കോഴിക്കോട്ട് നിന്നും, എന്തിനാണെന്ന് അറിയാമോ?

ഒടുവില്‍ ലാലേട്ടനും കിട്ടി ഡോക്ടറേറ്റ്! അതും കോഴിക്കോട്ട് നിന്നും, എന്തിനാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam
ഒടുവില്‍ ലാലേട്ടനും കിട്ടി ഡോക്ടറേറ്റ്! | Filmibeat Malayalam

നടന്‍ മോഹന്‍ലാല്‍ ഇനി മുതല്‍ അറിയപ്പെടുന്നത് ഡോ. മോഹന്‍ലാല്‍ എന്നായിരിക്കും. മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങള്‍ വിലയിരുത്തി കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 mohanlal

തങ്ങളുടെ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മോഹന്‍ലാലിനൊപ്പം പി ടി ഉഷ, ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവര്‍ക്കും ഡോക്ടറേറ്റ് നല്‍കുമെന്നാണ് പറയുന്നത്. സെപ്റ്റംബര്‍ 26 ന് തേഞ്ഞിപ്പാലത്തുള്ള കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുമായിരിക്കും പരിപാടി നടക്കുക.

നിവിന്‍ പോളി പറഞ്ഞത് കള്ളമായിരുന്നു! ലാല്‍ ജോസ് ചിത്രം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ഇതാണ്!!!

നിലവില്‍ മോഹന്‍ലാല്‍ പല സിനിമകളുടെയും തിരക്കുകളിലാണ്. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയാന്‍ എന്ന സിനിമയ്ക്ക് വേണ്ടി വാരണാസിയിലാണ് താരമുള്ളത്. ഒപ്പം മോഹന്‍ലാലിനെ നായകനാക്കി 1000 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങാന്‍ പോവുകയാണ്.

English summary
Finally Mohanlal got a doctorate!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam