»   » ഒടുവില്‍ മോഹന്‍ലാല്‍ വാ തുറന്നു, നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ദിലീപിന്റെ സാന്നിധ്യത്തില്‍ ലാല്‍

ഒടുവില്‍ മോഹന്‍ലാല്‍ വാ തുറന്നു, നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ദിലീപിന്റെ സാന്നിധ്യത്തില്‍ ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പ്രതികരണ ശേഷി വളരെ കുറവാണെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. ദേശസ്‌നേഹത്തെ കുറിച്ചും മറ്റും ബ്ലോഗെഴുതി ജനങ്ങളെ ബോധവത്സകരിയ്ക്കുന്ന മോഹന്‍ലാല്‍ പോലും കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ മിണ്ടാതിരുന്നത് ശരിയ്ക്കും ആരാധകരെ അത്ഭുതപ്പെടുത്തി.

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ഇതുവരെ ഒരക്ഷരം മിണ്ടാത്ത താരമാണ് മോഹന്‍ലാല്‍. ആ സംഭവത്തിന് തൊട്ടടുത്ത ദിവസം നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ നടത്തിയ കൂട്ടായ്മയിലും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. അന്ന് ഷൂട്ടിങ് തിരക്കുകളുമായി പുറത്തായിരുന്നു സൂപ്പര്‍താരം.

mohanlal

ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി മോഹന്‍ലാല്‍ പ്രതികരിയ്ക്കുന്നു. കലുഷിതമായ അവസ്ഥ താരസംഘടനയായ അമ്മ മറികടക്കുമെന്നും ഈ പ്രതിസന്ധി മറിടകടക്കാനുള്ള ശേഷി സംഘടനയ്ക്കുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

താരസംഘടനയ്ക്ക് ഇത്തരം അവസ്ഥകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പുതിയ തിയറ്റര്‍ സംഘടന ഫിയോകിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ലാലിന്റെ പ്രതികരണം.

അതേസമയം, അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനു ശേഷം കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍. ലാല്‍ മാത്രമല്ല, യോഗത്തില്‍ മമ്മൂട്ടിയും ഒന്നും മിണ്ടിയിരുന്നില്ല.

English summary
Finally Mohanlal react actress attack issue

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam