»   » എല്ലാം ഡമ്മി, മോഹന്‍ലാല്‍ പുലിയെ കണ്ടിട്ടുപോലുമില്ല എന്ന് പറഞ്ഞവര്‍ക്ക് സൂപ്പര്‍സ്റ്റാറിന്റെ മറുപടി

എല്ലാം ഡമ്മി, മോഹന്‍ലാല്‍ പുലിയെ കണ്ടിട്ടുപോലുമില്ല എന്ന് പറഞ്ഞവര്‍ക്ക് സൂപ്പര്‍സ്റ്റാറിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ അഭിമാനമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം. ഏറ്റവുമാദ്യം നൂറ് കോടിയും നൂറ്റമ്പത് കോടിയും നേടിയ മലയാളത്തിലെ ആദ്യത്തെ ചിത്രം. എന്നിട്ടും ചിത്രത്തെ വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി.. മോഹന്‍ലാലിന്റെ വില്ലന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നറിയാമോ?


പുലിമുരുകന്‍ എന്ന ചിത്രത്തില്‍ പുലിയുമായുള്ള സംഘട്ടനങ്ങളൊക്കെ വെറും ഗ്രാഫിക്കാണെന്നും, ലാല്‍ പുലിയെ കണ്ടിട്ടുപോലുമില്ലെന്നായിരുന്നു വിമര്‍ശമനങ്ങള്‍. മന്ത്രി ജി സുധാകരന്‍ വരെ ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചു.


ലാല്‍ പ്രതികരിച്ചു

ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുന്നു മോഹന്‍ലാല്‍. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ലാല്‍ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്. മോഹന്‍ലാലിന്റെ വാക്കുകളിലൂടെ..


നിങ്ങള്‍ വിശ്വസിക്കുന്നതാണ് സത്യം

അത് ഓരോരുത്തര്‍ വിശ്വസിക്കുന്നത് പോലെയാണ്. സിനിമ അങ്ങനെയാണല്ലോ. എന്ത് നിങ്ങള്‍ വിശ്വസിയ്ക്കുന്നുവോ അത് തന്നെയാണ് സത്യം. കാരണം, ആ സിനിമയുടെ നിഗൂഢത ഞാനെന്തിന് പൊളിക്കണം.


വിശ്വാസം രക്ഷിക്കട്ടെ

ഇപ്പോള്‍ ഒരാള്‍ പറയുകയാണ്, മോഹന്‍ലാല്‍ പുലിയുമായി ഫൈറ്റ് ചെയ്തിട്ടില്ല. ആയ്‌ക്കോട്ടെ! അല്ലെങ്കില്‍ മറ്റൊരാള്‍ പറയുകയാണ് അതില്‍ ചില ഷോട്ടുകള്‍ റിയലായി ഷൂട്ട് ചെയ്തതാണ് എന്ന്. ശരിയായിരിക്കാം !. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ്. നമ്മളെന്തിനാണ് വെല്ലുവിളിയ്ക്കുന്നത്?


പ്രതികരിക്കുന്നില്ല എന്നല്ല

നമ്മളെന്ത് പറഞ്ഞാലും സത്യമാവാം കള്ളമാവാം. ഇത് സംബന്ധിച്ച് പ്രതികരിക്കുന്നില്ല എന്നതല്ല, മറിച്ച് നിങ്ങള്‍ എന്ത് വിശ്വസിയ്ക്കുന്നുവോ അതാണ് കാര്യം. സിനിമ എന്ന് പറയുന്നത് 'മേക്ക് ബിലീഫ്' എന്നാണ്. ചിലര്‍ പറയും മോഹന്‍ലാല്‍ പുലിയെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, ഫൈറ്റ് ചെയ്തിട്ടില്ല എന്നൊക്കെ. ആയിക്കോട്ടെ!!


പുലിയെ വച്ച് മറ്റൊരു ചിത്രമെടുക്കൂ

നിങ്ങള്‍ എന്ത് വിചാരിക്കുന്നുവോ അങ്ങനെ തന്നെ. നമ്മള്‍ ഇതില്‍ ഇടപെട്ടാല്‍ അതൊരു ചര്‍ച്ചയാകും. പിന്നെ പുലി എത്ര കിലോ ഉണ്ടായിരുന്നു എന്നതരത്തിലേക്ക് ചോദ്യങ്ങളുയരും. സിനിമയുടെ മാജിക്കിനകത്ത് അത്തരം ഒരുപാട് രഹസ്യങ്ങളുണ്ടാവാം. പറ്റുന്നവര്‍ പുലിയെ വച്ച് മറ്റൊരു സിനിമ എടുക്കട്ടെ- മോഹന്‍ലാല്‍ പറഞ്ഞു.


English summary
Finally Mohanlal Replied To Gossips Against Pulimurugan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam