മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു, റിലീസ് നീളുന്നതില്‍ ആശങ്കയില്ലെന്നും പ്രിയദര്‍ശന്‍
പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍രെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയുടെ ചിത്രീകരണ വിശേഷങ്ങളും ട്രെയിലറുമെല്ലാം തരംഗമായി മാറിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയുമായാണ് പ്രിയദര്‍ശനെത്തുന്നത്.തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളെല്ലാം ചിത്രത്തിനായി അണിനിരന്നിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് മോഹന്‍ലാലിനൊപ്പം പ്രഭു എത്തിയത്. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
Recommended Video
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരും മരക്കാറില്‍ അഭിനയിച്ചിരുന്നു. അച്ഛന്റെ ചിത്രത്തിലൂടെ മകനായ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും സിനിമാരംഗത്ത് തുടക്കം കുറിക്കുകയാണ്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ വിഎഫ്എക്‌സിനുള്ള പുരസ്‌കാരവും സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനെ തേടിയെത്തിയിരുന്നു.
ഐവി ശശിയുടെയും സീമയുടേയും മകനായ അനി ശശിയും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. മാര്‍ച്ചില്‍ തിയേറ്ററുകളിലേക്ക് എത്തേണ്ടിയിരുന്നതായിരുന്നു ഈ സിനിമ. ലോക് ഡൗണിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിട്ടതോടെ സിനിമയുടെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു.

മരക്കാര്‍ റിലീസ് നീളുന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. എന്റെ സ്വപ്‌ന സിനിമയാണത്. 16ാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി.
നൂറുകോടി ചെലവിലാണ് ചിത്രം. എന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കാണത്. സിനിമയുടെ പകുതിയും നാവിക യുദ്ധമാണ്. കടല്‍ പശ്ചാത്തലമായുള്ളത്. ചിത്രത്തിന്റെ റിസള്‍ട്ടില്‍ ഞാന്‍ സന്തോഷവാനാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.
ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. ഈ സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ താല്‍പര്യമില്ല. വിദേശത്തെ തിയേറ്ററുകള്‍ തുറക്കുന്നത് വരെ സിനിമയുടെ റിലീസ് നീട്ടിവെക്കുന്നതില്‍ അവരോട് കടപ്പെട്ടിരിക്കുകയാണ് താനെന്നും സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications











