സൈക്കിളിൽ പറപറന്ന് രജിഷ!! ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ഫൈനൽസിലെ ഗാനം പുറത്ത്
ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ഫൈനൽസിലെ ഗാനം പുറത്ത്
ജൂണിനു ശേഷം രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫൈനൽസ്. ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷത്തിലാണ് രജിഷ എത്തുന്നത്. ചിത്രത്തിനു വേണ്ടി ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിത ഫൈനൽസിലെ പുതിയ ഗാനം പുറത്ത്.

പറക്കാം പറക്കാം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. യാസി നിസാർ,ലത കൃഷ്ണൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എംഡി രാജേന്ദ്രന്റെ വരികൾക്ക് കൈലാസ് മേനോനാണ് ഈണമിട്ടിരിക്കുന്നത്. ഫൈനൽസിൽ നടി പ്രിയ വാര്യർ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
ഗോദക്ക് ശേഷം സ്ത്രീ കഥാപാത്രത്തിൽ ഊന്നിയ ഒരു സ്പോർട്സ് ചിത്രമായിരിക്കും ഇത്. സുരാജ് വെഞ്ഞാറമൂട്, ധ്രുവന്‍, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയിലുണ്ടാവും. രജിഷയുടെ അച്ഛനും സ്‌പോര്‍ട്‌സ് കോച്ചായ വര്‍ഗീസ് മാഷ് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.ആർ. അരുൺ. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications