മോഹന്‍ലാലിനൊപ്പം അഭിനയിച്ച ആ ബലനെ കണ്ടെത്തി, പക്ഷെ....
ഒടുവില്‍ മോഹന്‍ലാലിനൊപ്പം 'തിരനോട്ടം' എന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തില്‍, ലാല്‍ ആദ്യമായി ക്യമാറയ്ക്ക് മുന്നിലെത്തിയപ്പോള്‍ സ്‌ക്രീനില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ബാലന്‍ ആരാണെന്ന് തിരിച്ചറിഞ്ഞു.
തനിക്കൊപ്പം ആദ്യ ചിത്രമായതിരനോട്ടത്തില്‍ അഭിനയിച്ച ബാലന്‍ ആരാണെന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുതരണമെന്നും എനിക്കവനെ കാണാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം ലാലിന്റെ ചോദ്യത്തിന് മറുപിടി കിട്ടി. പക്ഷെ അതിന്റെ ഉള്ളടക്കം ദുഃഖകരമാണ്.

സീരിയല്‍ സംവിധായകനും പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുമായ പ്രസാദ് നൂറനാടാണ് മോഹന്‍ലാലിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയത്. 'ഞാന്‍ കണ്ടെത്തി, മോഹന്‍ലാല്‍ അഭിനയിച്ച തിരനോട്ടതിലെ ആദ്യ ഷോട്ടിലെ ബാലനെ. അജിത്ത് രാജഗോപാല്‍! പക്ഷെ ലാലേട്ടന് കാണാന്‍ കഴില്ല' എന്ന് പ്രസാദ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെഴുതി.
അന്ന് ലാലേട്ടനൊപ്പം അഭിനയിച്ച ബാലന്റെ പേര് അജിത്ത് രാജഗോപാല്‍ എന്നാണ്. എഴ് വര്‍ഷം മുമ്പ് ഹാര്‍ട്ടറ്റാക്കിനെ തുടര്‍ന്ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. അജിത്തിന്റെ ഭാര്യ ഇപ്പോള്‍ ബാംഗ്ലൂരില്‍ ലീല ഗ്രൂപ്പ് ചെയര്‍മാന്‍ പരേതനായ കൃഷ്ണന്‍ നായരുടെ ചെറുമകളുടെ കൂടെ ജോലി ചെയ്യുകയാണ്.- പ്രസാദ് നൂറനാണ് ഫേസ്ബുക്കിലെഴുതി


Click it and Unblock the Notifications